Advertisment

സൂര്യയും മോഹന്‍ലാലുമൊന്നിക്കുന്ന ചിത്രത്തില്‍ നിന്ന് അല്ലു സിരീഷ് പിന്‍മാറി

author-image
ഫിലിം ഡസ്ക്
New Update

സൂര്യയും മോഹന്‍ലാലും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ നിന്ന് തെലുഗു നടന്‍ അല്ലു സിരീഷ് പിന്‍മാറി. ഡേറ്റ് ഇല്ലാത്തത് കൊണ്ട് സിനിമയില്‍ നിന്ന് പുറത്തുപോകുന്നുവെന്നാണ് അല്ലു സിരീഷിന്റെ വിശദീകരണം. കെ. വി ആനന്ദാണ് ചിത്രത്തിന്റെ സംവിധായകന്‍.

Advertisment

publive-image

'ഞാന്‍ സൂര്യയുടെ ചിത്രത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുപോകുന്നു. ഞാന്‍ പ്രധാനവേഷത്തിലെത്തുന്ന എ.ബി.സി.ഡി എന്ന സിനിമയുടെ ഷെഡ്യൂളും സൂര്യാ ചിത്രത്തിന്റെ ഷെഡ്യൂളും കൂട്ടിമുട്ടുന്നു. അതിനാല്‍ ഞാന്‍ ഈ പ്രൊജക്ടില്‍ നിന്ന് സ്വയം മാറിനില്‍ക്കുന്നു. കെ.വി ആനന്ദ് സാര്‍ എന്റെ അവസ്ഥ മനസ്സിലാക്കിയിട്ടുണ്ട്.'

ഈ ചിത്രത്തിന്റെ ഭാഗമാവാന്‍ സാധിച്ചതില്‍ ഞാന്‍ ഏറെ സന്തോഷവാനായിരുന്നു. കെ.വി ആനന്ദിനും സൂര്യയ്ക്കും ഹൃദയംനിറഞ്ഞ നന്ദി. ഈ സിനിമയുടെ വിജയത്തിന് പ്രാര്‍ത്ഥിക്കുന്നു. ഇനിയും ഈ മനോഹരമായ ടീമിനൊപ്പം ജോലിചെയ്യാന്‍ സാധിക്കുമെന്ന് പ്രത്യാശിക്കുന്നു- അല്ലു സിരീഷ് പറഞ്ഞു.>

Advertisment