Advertisment

അപ്രതീക്ഷിതമായി ആമിര്‍ ഖാനെ കാണാന്‍ മുന്‍ ഭാര്യയും മക്കളുമെത്തി, ഐറയെ വളഞ്ഞ് ക്യാമറക്കണ്ണുകൾ

author-image
ഫിലിം ഡസ്ക്
New Update

ആമിര്‍ ഖാനെ മുന്‍ ഭാര്യ റീന ദത്തയും മക്കള്‍ ഐറയും ജുനൈദും സന്ദര്‍ശിച്ചു. ഇപ്പോഴത്തെ ഭാര്യ കിരണ്‍ റാവു നടത്തുന്ന ചാരിറ്റി പരിപാടിയുമായി എത്തിയപ്പോഴാണ് മുൻഭാര്യയും മക്കളും സന്ദർശിച്ചത്. കിരൺ റാവുവും ആമിറിനൊപ്പമുണ്ടായിരുന്നു.

മുംബൈയിലെ മെഹ്ബൂബ് സ്റ്റുഡിയോയിൽ ആണ് ഈ കുടുംബസംഗമം നടന്നത്. ഐറ എത്തിയതോടെ ക്യാമറക്കണ്ണുകൾ അവരുടെ പുറകെയായി. എന്നാല്‍ ആദ്യം ഫോട്ടോ എടുക്കാന്‍ വിസമ്മതിച്ച ഐറ പിന്നീട് ആമിര്‍ സമ്മതം നല്‍കിയതോടെ ഫോട്ടോ എടുക്കുവാൻ അനുവാദം നൽകുകയായിരുന്നു.

Advertisment