Advertisment

നാഗശൗര്യയ്ക്കൊപ്പം ശാമിലി വീണ്ടുമെത്തുന്നു, ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി

author-image
ഫിലിം ഡസ്ക്
New Update

മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായിരുന്നു ബേബി ശാമിലി. മാളൂട്ടിയിലൂടെയും മറ്റും ബാലതാരമായി മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച ബേബി ശാമിലി പിന്നീട് നീണ്ട ഇടവേളയ്ക്ക് ശേഷം 'ഒയ്' എന്ന ചിത്രത്തിലൂടെ നായികയായി എത്തിയിരുന്നു.

Advertisment

വീണ്ടും സിനിമയില്‍ നിന്ന് വിട്ടു നിന്നശേഷം 2015ല്‍ ചാക്കോച്ചന്റെ നായികയായി വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന സിനിമയിലും 2016ൽ വീര ശിവാജി എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു.

ഇപ്പോഴിതാ വീണ്ടും രണ്ട് വർഷത്തിന് ശേഷം ശാമിലി നായികയായി എത്തുകയാണ്. അമ്മമ്മഗരി ഇല്ലു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ഇത്തവണ ശാമിലി തിരിച്ചെത്തുന്നത്. നാഗശൗര്യയാണ് നായകൻ. ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി.

Advertisment