Advertisment

തിരക്കുകളില്‍ നിന്നെല്ലാമൊഴിഞ്ഞ് അര്‍ജുന്‍ ലണ്ടനിലേക്ക് ഒരു യാത്രയ്ക്ക് ഒരുങ്ങുകയാണ്, ഒപ്പം ജാന്‍വിയും ഖുശിയും അന്‍ഷുലയും

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

'നമസ്‌തേ ഇംഗ്ലണ്ട്' എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷം ലണ്ടനില്‍ നിന്ന് അര്‍ജുന്‍ കപൂര്‍ ഈ അടുത്താണ് തിരികെയെത്തിയത്. ഇപ്പോഴിതാ തിരക്കുകളില്‍ നിന്നെല്ലാമൊഴിഞ്ഞ് അര്‍ജുന്‍ വീണ്ടും ലണ്ടനിലേക്ക് ഒരു യാത്രയ്ക്ക് ഒരുങ്ങുകയാണ്.

എന്നാല്‍ യാത്ര തനിച്ചല്ല. ഒപ്പം മൂന്ന്‍ സഹോദരിമാരുമുണ്ട്. അര്‍ധസഹോദരിമാരായ ജാന്‍വി കപൂറും ഖുശി കപൂറും ഒപ്പമുണ്ട്. സഹോദരി അന്‍ഷുലയും കൂടെയുണ്ട്.

publive-image

ജാന്‍വിയുടെയും ഖുശിയുടെയും അമ്മ ശ്രീദേവിയുടെ മരണശേഷമാണ് അര്‍ജുന്‍ ഇവരുമായി അടുക്കുന്നത്. അതിന് മുമ്പ് അര്‍ജുന്‍ അര്‍ധസഹോദരിയുമായി ഒരു തരത്തിലുമുള്ള ബന്ധം പുലര്‍ത്തിയിരുന്നില്ല.

publive-image

അമ്മ മോന കപൂറിനെ ഉപേക്ഷിച്ച് അച്ഛന്‍ ബോണി കപൂര്‍ ശ്രീദേവിയെ വിവാഹം കഴിച്ചത് അര്‍ജുന് ഇഷ്ടപ്പെട്ടിരുന്നില്ല. അമ്മ മരിച്ചപ്പോള്‍ അച്ഛനെ ആശ്രയിക്കാന്‍ അര്‍ജുനും സഹോദരി അന്‍ഷുലയും തയ്യാറായില്ല.

ശ്രീദേവി തന്റെ അമ്മയല്ലെന്നും ജാന്‍വിയും ഖുശിയും തന്റെ സഹോദരങ്ങള്‍ അല്ലെന്നുമാണ് അര്‍ജുന്‍ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതൊക്കെ മാറി. ജാന്‍വിക്കും ഖുശിക്കും താങ്ങും തണലുമാണ് അര്‍ജുനും അന്‍ഷുലയുമിപ്പോള്‍.

publive-image

ശ്രീദേവിയുടെ മരണശേഷം അര്‍ജുന്‍ ജാന്‍വിയെയും ഖുശിയെയും ആശ്വസിപ്പിക്കുകയും ശ്രീദേവിയുടെ ഭൗതികശരീരം ഇന്ത്യയിലെത്തിക്കാന്‍ അച്ഛനെ സഹായിക്കുകയും ചെയ്തിരുന്നു. കൂടാതെ മരണാനന്തര കര്‍മ്മങ്ങളിളെല്ലാം അര്‍ജുനും അന്‍ഷുലയും ഇവര്‍ക്ക് താങ്ങായിരുന്നു.

അര്‍ജുന്റെയും അന്‍ഷുലയുടെയും പിന്തുണയും സ്നേഹവും തനിക്കും മക്കള്‍ക്കും ഏറെ സഹായകരമായിരുന്നുവെന്ന് ബോണി കപൂര്‍ ശ്രീദേവിയുടെ മരണശേഷം എഴുതിയ കുറിപ്പില്‍ പറഞ്ഞിരുന്നു.

publive-image

Advertisment