Advertisment

'നിനക്ക് ജീവിതത്തില്‍ ഏറ്റവും മികച്ചത് തന്നെ ലഭിക്കട്ടെ. കാരണം നീ അത് അര്‍ഹിക്കുന്നുണ്ട്'

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

വിവാദങ്ങളിലൂടെയാണ് ആര്യയുടെ ജീവിത പങ്കാളിയെ കണ്ടെത്താന്‍ നടത്തിയ റിയാലിറ്റി ഷോ ആരംഭിച്ചതും അവസാനിച്ചതും. പ്രേക്ഷകരെയും മത്സരാര്‍ഥികളെയും ഒരേപോലെ ഞെട്ടിച്ചാണ് ആര്യ ഫൈനലില്‍ തനിക്ക് ആരെയും വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞത്.

publive-image

ഫൈനലില്‍ മാറ്റുരച്ച മത്സരാര്‍ഥികള്‍ അഗത, സീതാലക്ഷ്മി, സുസാന്ന എന്നിവരായിരുന്നു. ആര്യയുടെ തീരുമാനത്തെ തങ്ങള്‍ മാനിക്കുന്നുവെന്നും ആര്യ അദ്ദേഹത്തിന് വേണ്ട സമയം എടുത്ത് ഒരു തീരുമാനം അറിയിക്കട്ടെ എന്നുമാണ് ഇവര്‍ മൂവരും പ്രതികരിച്ചത്.

ഇപ്പോഴിതാ സീതാലക്ഷ്മി തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ ആര്യയ്ക്കായി ഒരു കുറിപ്പ് പങ്കു വച്ചിരിക്കുകയാണ്;

publive-image

‘എനിക്കറിയില്ല ആദ്യ ദിവസം മുതല്‍ ഞാന്‍ ശ്രദ്ധിക്കുന്നതാണ്, എല്ലാ 27നും പ്രത്യേകമായി എന്തെങ്കിലും സംഭവിക്കാറുണ്ട്. ജനുവരി 27ന് നമ്മള്‍ കണ്ടുമുട്ടി. നിന്നെ കൊണ്ട് എന്നെ പ്രൊപ്പോസ് ചെയ്യിപ്പിച്ചു. ഫെബ്രുവരി 27ന് രാധ ഡാന്‍സിന് ശേഷം നീ എന്നെ പൊക്കിയെടുത്തു. മാര്‍ച്ച് 27ന് എന്നെ എലിമിനേഷനില്‍ നിന്നെല്ലാം രക്ഷിച്ചു ഫൈനലിസ്റ്റ് ആക്കി.

publive-image

നിങ്ങളാണ് എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും ഉത്തമമായ കാര്യം. കാരണം നിന്നെ കണ്ടുമുട്ടിയ ശേഷമാണ് എല്ലാം ശരിയായ ദിശയില്‍ വന്നത്. എന്റെ കുടുംബം, സുഹൃത്തുക്കള്‍, ജീവിതം, പാഷന്‍….

publive-image

നിനക്ക് ജീവിതത്തില്‍ ഏറ്റവും മികച്ചത് തന്നെ ലഭിക്കട്ടെ. കാരണം നീ അത് അര്‍ഹിക്കുന്നുണ്ട്. ഒരുപാട് സ്‌നേഹത്തോടെ കുഞ്ചു.

Advertisment