Advertisment

ശ്രീശാന്ത്, എന്തുവന്നാലും നീ തലമൊട്ടയടിക്കരുത് പ്ലീസ് !

New Update

കളേഴ്സ് ഹിന്ദി ചാനലിൽ 16/09/18 ഞായറാഴ്ചമുതൽ തുടങ്ങിയ പ്രസിദ്ധമായ ബിഗ് ബോസ് സീസൺ 12 ൽ അവസാനമത്സരാർത്ഥിയായി മുൻക്രിക്കറ്റർ ശ്രീശാന്ത്, ജിയാരെ ബാഹുബലി എന്ന ഗാനത്തിനൊപ്പം തകർപ്പൻ ഡാൻസ് പെർഫോമൻസിനു ശേഷമാണ് ഹൗസിൽ കടന്നത്. ആകെ 18 മത്സരാർത്ഥികളാണ് ആദ്യദിവസം ഹൗസിൽ പ്രവേശിച്ചത്. ഇതിൽ ഏക മലയാളിയാണ് ശ്രീശാന്ത്.

Advertisment

publive-image

കഴിഞ്ഞ ഏതാനും സീസണുകൾ പോലെ ബിഗ് ബോസ് സീസൺ 12 ഉം ഹോസ്റ്റ് ചെയ്യുന്നത് ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാനാണ്. അമിതാബ് ബച്ചനും ഇടയ്ക്കു വരുന്നുണ്ട്. വളരെ ആകർഷകമാണ് സൽമാന്റെ ഹോസ്റ്റിങ്. ഹോസ്റ്റിങ് കാര്യത്തിൽ സൽമാൻ ഖാനുമുന്നിൽ മോഹൻലാൽ വലിയ പരാജയമാണ്.

ഹൗസിൽ പ്രവേശിക്കും മുൻപ് ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരിയെ സൽമാൻ ഖാൻ സ്റ്റേജിലേക്ക് വിളിപ്പിച്ചപ്പോഴാണ് ഭാവുകാത്മകമായ രംഗങ്ങൾ അരങ്ങേറിയത്.

publive-image

" എനിക്കൊപ്പം ആരുമില്ലാതിരുനിന്ന സമയത്ത് എനിക്ക് തുണയായിനിന്നത് ഇവൾ മാത്രമായിരുന്നു " എന്ന് ശ്രീ പറഞ്ഞതും ഭുവനേശ്വരി കണ്ണുനീർ വാർത്തുകൊണ്ടു പറഞ്ഞു.. " ഹൗസിനുള്ളിൽ നീ എന്തുവേണ മെങ്കിലും ചെയ്യുക പക്ഷേ ദയവായി തല മൊട്ടയടിക്കരുത് പ്ലീസ് .." ഇത് അവർ രണ്ടുതവണ പറയുകയുണ്ടായി.

ജ്യോതിഷത്തിൽ അമിതവിശ്വാസമുള്ള ഭുവനേശ്വരിയും കുടുംബവും അവരുടെ ജ്യോത്സ്യന്റെ നിർദ്ദേശമാണ് ശ്രീശാന്തിന് നൽകിയത്.

തല മൊട്ടയടിച്ചാൽ ശ്രീശാന്തിന് ആപത്തുണ്ടാകും എന്നാണു ജ്യോൽസ്യൻ നൽകിയിരിക്കുന്ന മുന്നറിയിപ്പത്രേ.

മലയാളത്തിൽ ഏഷ്യാനെറ്റിൽ മോഹൻലാൽ ഹോസ്റ്റ് ചെയ്യുന്ന ബിഗ് ബോസ് Colors ചാനലിൽ നടന്നുവരുന്ന പരിപാടിയുടെ പകർപ്പാണ്. രണ്ടിന്റെയും പ്രൊഡ്യൂസർ Entemol ( എന്റെമോൾ ) എന്ന നിർമ്മാണക്കമ്പനിയുടമ ജസ്സു ജോർജ് ആണ് . തമിഴ്,മറാത്തി ഭാഷകളിലും ഈ പരിപാടി നടക്കുന്നുണ്ട്.

Advertisment