Advertisment

'എനിക്ക് കുട്ടികളുണ്ടായാല്‍ അവരെ സ്‌കൂളില്‍ അയച്ച് പഠിപ്പിക്കില്ല'

author-image
ഫിലിം ഡസ്ക്
New Update

തനിക്ക് കുട്ടികളുണ്ടായാല്‍ അവരെ സ്‌കൂളില്‍ അയച്ച് പഠിപ്പിക്കില്ലെന്ന് തമിഴ് നടന്‍ ചിമ്പു. എന്തെങ്കിലും കഴിവുള്ള കുട്ടികളാണെങ്കില്‍ അത് കണ്ടെത്തി പ്രോത്സാഹിപ്പിക്കേണ്ടതിന് പകരം അത് നുളയിലെ നുള്ളാനാണ് സ്‌കൂളുകള്‍ ശ്രമിക്കുന്നത്.

Advertisment

publive-image

സ്‌കൂളുകളില്‍ പഠിത്തത്തില്‍ ആരാണ് മുന്നിലെത്തുന്നത് എന്നതാണ് പ്രധാനം. നാലും നാലും എട്ടെന്ന് ആദ്യം എഴുതുന്നവര്‍ മാത്രമാണ് അംഗീകരിക്കപ്പെടുന്നത്. കണക്കില്‍ അല്‍പ്പം പിന്നോട്ട് നില്‍ക്കുന്ന കുട്ടികളെ സംശയം ചോദിക്കാന്‍ പോലും അധ്യാപകര്‍ സമ്മതിക്കില്ല.

മറ്റൊരാളോട് സംശയം ചോദിച്ചാല്‍ അത് കോപ്പിയടിയാകും. മറ്റൊരാള്‍ സംശയം ചോദിക്കുമ്പോള്‍ പുസ്തകം കൈകൊണ്ട് മറച്ചുവെച്ച് എഴുതുന്ന സഹപാഠി വളരുമ്പോള്‍ എങ്ങനെ നല്ലവനായി തീരു൦ - താരം ചോദിക്കുന്നു.

കണക്കിന് മോശമായതിനാല്‍ നുള്ള് കൊണ്ടും ക്ലാസ് മുറിക്ക് പുറത്തും മുട്ടേല്‍ നിന്നവനാണ് ഞാന്‍. പക്ഷെ, നിനക്ക് അഭിനയിക്കാന്‍ കഴിയും പാടാന്‍ കഴിയുമെന്നുമൊക്കെ പ്രോത്സാഹിപ്പിക്കാന്‍ എനിക്കെന്റെ അപ്പനുണ്ടായിരുന്നു - ചിമ്പു പറയുന്നു.

എഴുമിന്‍ എന്ന തമിഴ് ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ചിമ്പു.

Advertisment