Advertisment

'എന്നെയോ എന്റെ സിനിമയെയോ അച്ഛന്‍ ഇന്നേ വരെ പ്രമോട്ട് ചെയ്തിട്ടില്ല. അതില്‍ ഒരു മാറ്റവും ഒരിക്കലും വരില്ല'

author-image
ഫിലിം ഡസ്ക്
New Update

ബോളിവുഡിലെ ദുല്‍ഖര്‍ സല്‍മാന്റെ കന്നിചിത്രം 'കര്‍വാന്‍' റിലീസിന് തയ്യാറെടുക്കുകയാണ്. നടന്‍ മമ്മൂട്ടിയാകും മകന്റെ ഹിന്ദി ചിത്രം പ്രമോട്ട് ചെയ്യുന്നതെന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ ഇതിനിടെ ചര്‍ച്ചയായിരുന്നു.

Advertisment

സിനിമാ നിരൂപകനായ തരണ്‍ ആദര്‍ശ് ആണ് ഇതിന് തുടക്കമിട്ടത്. നടന്‍ മമ്മൂട്ടി മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഹിന്ദി അരങ്ങേറ്റ ചിത്രമായ കര്‍വാന്‍ പ്രചരണ പരിപാടിയില്‍ പങ്കെടുക്കുന്നു - എന്ന് തരണ്‍ ട്വീറ്റ് ചെയ്തു.

publive-image

എന്നാല്‍ ഈ ട്വീറ്റും വാർത്തയും വ്യാജമാണെന്ന് പറഞ്ഞ് ദുൽഖർ തന്നെ രംഗത്തെത്തി.

‘ഇതു തികച്ചും തെറ്റായ ഒരു വാര്‍ത്തയാണ് സര്‍. എന്നെയോ എന്റെ സിനിമയെയോ അച്ഛന്‍ ഇന്നേ വരെ പ്രമോട്ട് ചെയ്തിട്ടില്ല. അതില്‍ ഒരു മാറ്റവും ഒരിക്കലും വരില്ല. ആരോ മനഃപൂര്‍വ്വം പടച്ചുവിട്ട വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്’. തരണിന്റെ ട്വീറ്റിന് മറുപടിയായി ദുല്‍ഖര്‍ ഇങ്ങനെ കുറിച്ചു.

തൊട്ടുപിന്നാലെ തരണ്‍ തന്റെ തെറ്റുതിരുത്തി രംഗത്തുവന്നു. മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്ത പ്രചരിക്കുന്നു. അത് റൂണി സ്‌ക്രൂവാലയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഞാനാഗ്രഹിക്കുന്നു തെറ്റുതിരുത്തിയതില്‍ നന്ദി തരണ്‍ ട്വിറ്ററില്‍ കുറിച്ചു.

Advertisment