Advertisment

സാരി ചുറ്റി പൊട്ടും തൊട്ട് നഗരത്തിലൂടെ ഗൗതം ഗംഭീര്‍. ഞെട്ടി ആരാധകര്‍. കാര്യമറിഞ്ഞപ്പോള്‍ അഭിനന്ദന പ്രവാഹം

New Update

ഡല്‍ഹിയിലെ നിരത്തില്‍ കഴിഞ്ഞ ദിവസം സാരിയണിഞ്ഞ് പൊട്ടുംതൊട്ടെത്തിയ ആളെ കണ്ട് എല്ലാവരും ഞെട്ടി. ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറായിരുന്നു അത്.

Advertisment

എന്തിനാണ് ഗംഭീര്‍ ഇങ്ങനെ വേഷം മാറി എത്തിയതെന്ന് അറിഞ്ഞതോടെ ആരാധകര്‍ അദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്തെത്തി. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ വാര്‍ഷിക ഒത്തുചേരല്‍ പരിപാടിയായി ഹിജ്ഡ ഹബ്ബയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഗംഭീര്‍.

publive-image

സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി സെക്ഷന്‍ 377 എടുത്തുമാറ്റിയതിന് പിന്നാലെയാണ് ആഘോഷം സംഘടിപ്പിച്ചത്. ചൊവ്വാഴ്ച്ച ഡല്‍ഹി മാളില്‍ നടന്ന ആഘോഷത്തില്‍ നിരവധി ആളുകള്‍ പങ്കെടുത്തു.

ഗംഭീര്‍ സാരിയുടുത്തുള്ള ചിത്രം പുറത്തുവന്നതോടെ നിരവധി പേരാണ് അദ്ദേഹത്തെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തത്. സമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടവര്‍ക്കൊപ്പം അവരുടെ വേദന മനസ്സിലാക്കി അവരുടെ ആഘോഷത്തില്‍ പങ്കെടുത്തതിനെ പ്രശംസിച്ചായിരുന്നു അധിക ട്വീറ്റുകളും.

Advertisment