Advertisment

രജനിയും കമലും എതിര്‍ ചേരിയില്‍ നിന്ന് മത്സരിച്ചാല്‍ ആരെ പിന്തുണയ്ക്കും - ഗൗതമി പറയുന്നു

author-image
ഫിലിം ഡസ്ക്
New Update

രാഷ്ടീയത്തിലേക്ക് ചുവടുവയ്ക്കാന്‍ തയറെടുക്കുകയാണ് തമിഴ് സൂപ്പര്‍ താരങ്ങളായ രജനികാന്തും കമല്‍ ഹാസനും.  ഏറെ ആരാധകരുള്ള ഇരുവരും എതിര്‍ ചേരികളിലാണ് മത്സരിക്കുന്നതെങ്കില്‍ ആര് വിജയിക്കും എന്നതാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ച.

Advertisment

കമലിന്റെ മുന്‍ ജീവിത പങ്കാളിയും നടിയുമായ ഗൗതമിക്കും ഇത്തരത്തിലൊരു ചോദ്യം നേരിടേണ്ടി വന്നു. തിരഞ്ഞെടുപ്പില്‍ ആരെ പിന്തുണയ്ക്കും എന്ന മാധ്യങ്ങളുടെ ചോദ്യത്തിന് അവര്‍ മറുപടി നല്‍കിയത് ഇങ്ങനെയാണ്;

publive-image

അവര്‍ രണ്ടുപേരും അവരുടെ നിലപാട് എന്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ട് ഇപ്പോള്‍ തത്ക്കാലം ആരെയും പിന്തുണയ്ക്കാനില്ല. എന്റെ രാഷ്ട്രീയ നയം പ്രഖ്യാപിക്കാന്‍ ഇപ്പോള്‍ സമയം ആയിട്ടില്ല - ഗൌതമി വ്യക്തമാക്കി.

2005 മുതല്‍ ഒരുമിച്ച് ജീവിക്കുകയായിരുന്ന കമലും ഗൌതമിയും 2016 ലായിരുന്നു വേര്‍പിരിഞ്ഞത്.

Advertisment