Advertisment

അതീവ സുന്ദരിയായി ജാന്‍വി. ധടക്കിലെ ആദ്യ വിഡിയോ ഗാനം

author-image
admin
New Update

ശ്രീദേവിയുടെ മകൾ ജാൻവി കപൂറിന്റെ അരങ്ങേറ്റ ചിത്രം ധടക്കിലെ ആദ്യ വിഡിയോ ഗാനം പുറത്തിറങ്ങി.അജയ്–അതുൽ സംഗീതം കൊടുത്തിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.

Advertisment

അമിതാബ് ഭട്ടാചാര്യയാണ് വരികൾ എഴുതിയിരിക്കുന്നത്. ശ്രേയാ ഘോഷാലും അജയ് ഗോഗാവാലെയും ചേർന്നാണ് ഇൗ ഗാനം ആലപിച്ചിരിക്കുന്നത്.

ശശാങ്ക് ഖൈയ്ത്താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷാഹിദ് കപൂറിന്റെ സഹോദരൻ ഇഷാനാണ് നായകനാകുന്നത്. പ്രശസ്ത സംവിധായകൻ കരൺ ജോഹർ ആണ് നിർമാണം.

ഗാനരംഗങ്ങളിൽ അതിസുന്ദരിയായാണ് ജാൻവി എത്തുന്നത്.

Advertisment