Advertisment

അബദ്ധത്തില്‍ കജോളിന്റെ വാട്സാപ്പ് നമ്പർ പരസ്യമാക്കി അജയ് ദേവ്ഗണ്‍

author-image
ഫിലിം ഡസ്ക്
New Update

ബോളിവുഡ് താരം കജോളിന്റെ വാട്സാപ്പ് നമ്പർ അബദ്ധത്തില്‍ പരസ്യമാക്കി ഭർത്താവും നടനുമായ അജയ് ദേവ്ഗണും. ട്വിറ്ററിലായിരുന്നു അജയിന്റെ ഈ കൈയബദ്ധം.

Advertisment

publive-image

കജോൾ ഇന്ത്യയിലില്ല, വാട്സാപ്പ് നമ്പറിൽ കോ-ഓർഡിനേറ്റ് ചെയ്യുക എന്നായിരുന്നു നമ്പർ സഹിതമുള്ള ട്വീറ്റ്. ആരാധകര്‍ക്ക് നമ്പർ കിട്ടേണ്ട താമസം കജോളിന്റെ വാട്സാപ്പിന് പിന്നെ വിശ്രമം ഉണ്ടായിട്ടില്ല. അബദ്ധം പിണഞ്ഞ അജയ് ദേവ്ഗണിനെ ട്രോൾ കൊണ്ടുമൂടുകയും ചെയ്തു.

publive-image

അറിയാതെ സംഭവിച്ചതാണെങ്കിലും കജോളിനെ ഇനി വാട്സാപ്പ് നമ്പർ മാറ്റാതെ തരമില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഷാരൂഖും സ്ഥലത്തില്ല, അദ്ദേഹത്തിന്റെ കൂടെ നമ്പർ തരൂ എന്ന്‍ പരിഹസിച്ചും ചിലര്‍ രംഗത്തെത്തി.

എന്നാല്‍ ഇതില്‍ കാജോള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Advertisment