Advertisment

അഖില്‍ അക്കിനേനിയ്ക്കൊപ്പം ആടിപ്പാടി കല്യാണി പ്രിയദര്‍ശന്‍, വീഡിയോ ഗാനം പുറത്ത്

author-image
admin
New Update

പ്രിയദർശൻ–ലിസി ദമ്പതികളുട മകൾ കല്യാണി നായികയായ ഹലോ എന്ന ചിത്രത്തിലെ വിഡിയോ ഗാനം പുറത്തിറങ്ങി. വിക്രം കുമാർ തെലുങ്കിൽ സംവിധാനം ചെയ്ത ചിത്രത്തിൽ നാഗാർജുനയുടെ മകൻ അഖില്‍ അക്കിനേനിയായിരുന്നു നായകന്‍.

Advertisment

ബോക്സ് ഒാഫിസിൽ വൻ വിജയമായ ചിത്രത്തിലെ ഗാനം അണിയറക്കാർ ഇപ്പോഴാണ് പുറത്തു വിടുന്നത്. മെരിസെ മെരിസെ എന്ന ഗാനം എഴുതിയിരിക്കുന്നത് വനമാലിയും ശ്രേഷ്ഠയും ചേർന്നാണ്. അനുപ് റൂബൻസാണ് സംഗീതം നൽകിയിരിക്കുന്നത്. ഹരിചരണും ശ്രീനിധി വെങ്കിടേശും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ജഗപതി ബാബു, രമ്യ കൃഷ്ണൻ എന്നിവരും ചിത്രത്തിൽ അഭിനിയിച്ചിട്ടുണ്ട്. ഛായാഗ്രഹണം പി.എസ് വിനോദ്. അന്നപൂർണ സ്റ്റുഡിയോസിന്റെ ബാനറിൽ നാഗാർജുനയാണ് ചിത്രം നിമിച്ചത്.

Advertisment