Advertisment

എന്റെ ജീവിതം ദുസ്സഹമാണെന്നും ജോഹര്‍മാരുടെയും റോഷന്മാരുടെയും സുഹൃത്തല്ലാത്തതിനാല്‍ എനിക്ക് ഭാവിയില്ലെന്നും ധരിക്കുന്നവരുണ്ട്. വാസ്തവമതല്ല - കങ്കണ

author-image
admin
New Update

സിനിമാലോകത്തെ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് വീണ്ടും തുറന്നു പറഞ്ഞ് ബോളിവുഡ് നടി കങ്കണ റണാവത്ത്. കാലം എത്ര കഴിഞ്ഞാലും സ്ത്രീകള്‍ക്ക് അവര്‍ നേരിട്ട പീഡനങ്ങള്‍ തുറന്നു പറയാന്‍ കഴിയണം. ഏതെങ്കിലും ഒരു കാലത്ത് അവര്‍ ഇതൊക്കെ വിളിച്ചുപറയുമെന്നും ഓര്‍മക്കുറിപ്പ് എഴുതുമെന്നുമുള്ള ഭയമെങ്കിലും പീഡകര്‍ക്ക് ഉണ്ടാകുമെന്ന് കങ്കണ പറയുന്നു.

Advertisment

എന്റെ ജീവിതം ദുസ്സഹമാണെന്നും ജോഹര്‍മാരുടെയും റോഷന്മാരുടെയും സുഹൃത്തല്ലാത്തതിനാല്‍ എനിക്ക് ഭാവിയില്ലെന്നും ധരിക്കുന്നവരുണ്ട്. എന്നാല്‍, വാസ്തവം ഇതല്ല. ഈ വര്‍ഷത്തെ ഏറ്റവും വലിയ ചിത്രം ചെയ്യുന്നത് ഞാനാണ് - നടി പറഞ്ഞു.

publive-image

കങ്കണ ദി വീക്കിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന്

പണം മാത്രം മനസ്സില്‍ കൊണ്ടുനടക്കുന്ന ആളല്ല ഞാന്‍. എന്നാല്‍, മുന്‍നിരയിലെ നായികമാരുടെ ഭാവി എന്താകുമെന്ന് എനിക്കറിയില്ല. ഏതെങ്കിലും ഒരു വമ്പന്‍ ബിസിനസുകാരന്റെയോ നായകന്റെയോ അടുത്ത ആളാവണമെന്നും അവര്‍ക്കൊപ്പം അന്തിയുറങ്ങുമെന്നും അവരുടെ വെപ്പാട്ടിയാവുമെന്നുമെല്ലാം നിങ്ങള്‍ ധരിക്കുകയാണ്.

ഇതിനെല്ലാം വേണ്ടിയാണോ ഞാന്‍ ജോലി ചെയ്തത്. സ്ത്രീകളുടെ അവസ്ഥ മോശമായതുകൊണ്ടാണ് ഞാന്‍ പോരാടുന്നത്. സ്വന്തം അവകാശത്തിനുവേണ്ടി പോരാടിയാല്‍ അവര്‍ പ്രശ്‌നക്കാരാവും. ഇവിടെ ഇത്രയും തൊഴില്‍രഹിതരുണ്ടായത് സ്വാഭാവികം.

ഒരു പണക്കാരനുമായി ബന്ധമില്ലെങ്കില്‍ നിങ്ങള്‍ പുറത്താക്കപ്പെടും. കാരണം എപ്പോഴും നിങ്ങളേക്കാള്‍ ചെറുപ്പമായ ഒരാള്‍ അവിടെ ഉണ്ടാവും.

കാലം എത്ര കഴിഞ്ഞാലും സ്ത്രീകള്‍ക്ക് അവര്‍ നേരിട്ട പീഡനങ്ങള്‍ തുറന്നു പറയാന്‍ കഴിയണം. ഏതെങ്കിലും ഒരു കാലത്ത് അവര്‍ ഇതൊക്കെ വിളിച്ചുപറയുമെന്നും ഓര്‍മക്കുറിപ്പ് എഴുതുമെന്നുമുള്ള ഭയമെങ്കിലും പീഡകര്‍ക്ക് ഉണ്ടാകും. സ്ത്രീകളുടെ വായടപ്പിക്കും മുന്‍പ് അവര്‍ തങ്ങളുടെ പ്രവൃത്തികളുടെ അനന്തരഫലത്തെക്കുറിച്ച് അവര്‍ക്ക് ബോധമുണ്ടാവണം. സ്വര ഭാസ്‌ക്കറിനോടെല്ലാം അവര്‍ ചെയ്തത് എന്താണ്. നാണക്കേടാണ് അതെല്ലാം.

ഞാന്‍ എല്ലാ ദിവസവും യുദ്ധം നടത്തുകയാണെന്നാവും പലരും വിചാരിക്കുന്നത്. എന്റെ ജീവിതം ദുസ്സഹമാണെന്നും ജോഹര്‍മാരുടെയും റോഷന്മാരുടെയും സുഹൃത്തല്ലാത്തതിനാല്‍ എനിക്ക് ഭാവിയില്ലെന്നും ധരിക്കുന്നവരുണ്ട്. എന്നാല്‍, വാസ്തവം ഇതല്ല. ഈ വര്‍ഷത്തെ ഏറ്റവും വലിയ ചിത്രം ചെയ്യുന്നത് ഞാനാണ്. ഒരു സ്ത്രീ പ്രധാന വേഷത്തിലെത്തുന്ന, ഇത്രയും വലിയൊരു ബജറ്റുള്ള ചിത്രം വേറിയില്ല.

Advertisment