മഹാനടിയില്‍ നിന്നും നീക്കം ചെയ്ത രംഗങ്ങള്‍ വൈറലാകുന്നു, വീഡിയോ

Tuesday, May 29, 2018

നടി സാവിത്രിയുടെ ജീവിത കഥ പറയുന്ന മഹാനടി മികച്ച അഭിപ്രായം നേടി വിജയിച്ചു മുന്നേറുകയാണ്. മലയാളികളുടെ പ്രിയ തരാങ്ങളായ കീർത്തി സുരേഷും ദുൽഖർ സൽമാനും അത്ഭുതകരമായ പ്രകടനമായിരുന്നു ചിത്രത്തിൽ കാഴ്ച വച്ചത്. താരങ്ങളെ അഭിനന്ദിച്ച് ഇന്ത്യൻ സിനിമ ലോകത്തെ പ്രമുഖ വ്യക്തിത്വങ്ങൾ തന്നെ രംഗത്തെത്തിയിരുന്നു.

സാവിത്രിയേയും ജെമിനി ഗണേശനേയും അതുപോലെ പകർത്തിവെച്ചിരിക്കുകയാണ് കീര്‍ത്തിയും ദുല്‍ഖറും. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് മഹാനടിയിലെ നീക്കം ചെയ്ത രംഗങ്ങളാണ്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് രംഗങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. ചിത്രത്തിനു ലഭിച്ച പ്രേക്ഷക സ്വീകാര്യത ഡിലീറ്റഡ് സീനുകൾക്കും ലഭിച്ചിട്ടുണ്ട്.

മെയ് 26 നാണ് ആദ്യ വീഡിയോ പുറത്തു വിട്ടത്. അതിനു പിന്നാലെ യാണ് ഇപ്പോൾ പുതിയ ക്വിപ്പും പുറത്തു വിട്ടിരിക്കുന്നത്.

ചിത്രത്തിൽ ഇപ്പോൾ തന്നെ വളരെ മനോഹരമായ കുറെയധികം രംഗങ്ങളുണ്ട്. അതിനാലാണ് ചില രംഗങ്ങൾ ഒഴിവാക്കിയതെന്ന് ദുൽഖർ തന്നെ വ്യക്തമാക്കിയിരുന്നു. കൂടാതെ ബിഗ് സ്ക്രീനിൽ സിനിമയുടെ മുഴുവൻ രംഗങ്ങളും പ്രദർശിപ്പിക്കാനുള്ള സമയ പരിമിധി കുറവാണ്. എന്നാൽ ഇന്റർനെറ്റിൽ അതിനുള്ള സൗകര്യം ഉള്ളതു കൊണ്ടാണ് വീഡിയോ റീലീസ് ചെയ്യുന്നതെന്നും ദുൽഖർ പറഞ്ഞിരുന്നു.

×