Advertisment

ഷൂട്ടിംഗ് സെറ്റിലുള്ളവര്‍ക്ക് കീര്‍ത്തിയുടെ സര്‍പ്രൈസ്. സംവിധായകനും നായകനും ഉൾപ്പടെ 150 ഓളം പേര്‍ക്ക് സ്വര്‍ണ്ണ നാണയം സമ്മാനം

author-image
ഫിലിം ഡസ്ക്
New Update

വിശാൽ നായകനായ സണ്ടകോഴി രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂർത്തിയായ അവസാനദിനം ഏവരെയും ഞെട്ടിച്ച് നടി കീർത്തി സുരേഷ്. സെറ്റിലുള്ള എല്ലാവര്ക്കും കീര്‍ത്തി സ്വര്‍ണ്ണ നാണയം വിതരണം ചെയ്തു. സംവിധായകനും നായകനും ഉൾപ്പടെ സെറ്റിലെ 150 ഓളം ആളുകൾക്കാണ് ഒരു ഗ്രാം ഗോൾഡ് കോയിൻ നടി സമ്മാനമായി നൽകിയത്.

Advertisment

publive-image

സെറ്റിലെ കീർ‌ത്തിയുടെ ഡെഡിക്കേഷനും ആത്മാർത്ഥയും മറ്റുള്ളവരോടുളള പെരുമാറ്റവും ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. അവസാനദിവസം നായകനേക്കാൾ കീർത്തിക്കൊപ്പം സെൽഫി എടുക്കാനും പരിചയപ്പെടാനുമാണ് സെറ്റിലുള്ളവർ ഓടിയെത്തിയത്.

കീർത്തിക്ക് വേണ്ടി അവർ പ്രത്യേകമായി കേക്ക് മുറിക്കുകയും ചെയ്തു. അതിനെടെയായിരുന്നു സ്വര്‍ണ നാണയം നൽകി സഹപ്രവർത്തകരെ കീർത്തി ഞെട്ടിച്ചത്.

കരിയറിന്റെ ആദ്യകാലഘട്ടങ്ങളിൽ ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്ന താരമാണ് കീർത്തി. പിന്നീട് സ്വയപ്രയത്നത്താൽ നടി ഉയരത്തിലെത്തി. മഹാനടിയുടെ വമ്പൻ വിജയത്തോടെ നടിക്ക് ആരാധകരും ഏറി. മുമ്പ് വിമർശിച്ചും പരിഹസിച്ചും വന്നവരൊക്കെ നടിയെ പ്രശംസിച്ച് എത്തുകയാണ് ഇപ്പോൾ.

Advertisment