Advertisment

സണ്ടക്കോഴി 2വില്‍ അഭിനയിക്കാൻ ചെന്നത് വളരെ ടെന്‍ഷനോടെ. കാരണം മീര ജാസ്മിന്‍ - കീര്‍ത്തി

author-image
ഫിലിം ഡസ്ക്
New Update

ണ്ടക്കോഴി രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ ചെന്നത് വളരെ ടെന്‍ഷനോടെയായിരുന്നുവെന്ന് കീര്‍ത്തി സുരേഷ്. അതിന് കാരണം മീര ജാസ്മിൻ ആയിരുന്നെന്നും കീർത്തി പറഞ്ഞു. സണ്ടക്കോഴിയുടെ ഓഡിയോ ലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു കീർത്തി.

Advertisment

സണ്ടക്കോഴി ആദ്യഭാഗത്തിൽ മീര ജാസ്മിൻ അവതരിപ്പിച്ച ഹേമ എന്ന കഥാപാത്രത്തെയാണ് കീർത്തി രണ്ടാം ഭാഗത്തില്‍ അവതരിപ്പിക്കുന്നത്.

publive-image

‘സണ്ടക്കോഴിയിൽ മീര ജാസ്മിനെ എത്രമാത്രം ഇഷ്ടമാണെന്ന് നമുക്ക് ഏവർക്കും അറിയാം. എനിക്കും ഏറെ ഇഷ്ടപ്പെട്ട കഥാപാത്രമായിരുന്നു. അതുകൊണ്ട് തന്നെ സണ്ടക്കോഴി 2വിന്റെ കഥ വളരെ ആശങ്കയോടെയാണ് ഞാൻ കേട്ടത്. കാരണം മീര ജാസ്മിൻ ചെയ്ത കഥാപാത്രത്തെ എങ്ങനെ മനോഹരമാക്കാൻ കഴിയും എന്നതായിരുന്നു എന്നെ അലട്ടിയത്.’–കീർത്തി പറഞ്ഞു.

‘പക്ഷേ രണ്ടാം ഭാഗത്തിലെ കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോൾ മീര ജാസ്മിൻ ചെയ്ത വേഷത്തിന് തുല്യമാണെന്ന് എനിക്ക് തോന്നി. അത്ര മനോഹരമായാണ് ലിങ്കുസാമി സാർ ആ കഥാപാത്രത്തെ ആവിഷ്കരിച്ചിരിക്കുന്നത്.’–കീർത്തി പറഞ്ഞു.

‘മാത്രമല്ല മഹാനടി ഷൂട്ട് നടക്കുമ്പോൾ എനിക്കൊരു ആശ്വാസം ഈ ചിത്രമായിരുന്നു. മഹാനടിയിൽ വളരെ ടെൻഷനും സമ്മർദവും നിറഞ്ഞ അന്തരീക്ഷമായിരുന്നു.

അവിടെ നിന്നും സണ്ടക്കോഴിയില്‍ വരുമ്പോഴാണ് ആശ്വാസം. വിശാലും ലിങ്കുസാമി സാറും ഒത്തിരി സഹായിച്ചു. സന്തോഷത്തോടെയാണ് ഇവർക്കൊപ്പം അഭിനയിച്ചത്. മഹാനടിക്ക് ശേഷം വളരെ ആത്മവിശ്വാസത്തോടെ ചെയ്ത സിനിമ കൂടിയാണ് സണ്ടക്കോഴി 2.’– കീർത്തി പറഞ്ഞു.

Advertisment