Advertisment

ഫോട്ടോ മാറി, ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലായ ഗായകന്‍റെ വാര്‍ത്തയ്ക്കൊപ്പമിട്ടത് ഗായകന്‍ ശ്രീനിവാസിന്‍റെ ഫോട്ടോ, വെബ്സൈറ്റിനെതിരെ കേസിനൊരുങ്ങി ശ്രീനിവാസ്

author-image
ഫിലിം ഡസ്ക്
New Update

ഗസല്‍ ഗായകനും ഗിന്നസ് റെക്കോര്‍ഡ് ജേതാവുമായ കേസിരാജു ശ്രീനിവാസ് ലൈംഗികാതിക്രമക്കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.  എന്നാല്‍ ഒരു വെബ്സൈറ്റ് വാര്‍ത്ത കൊടുത്തപ്പോള്‍ പ്രശസ്ത ഗായകന്‍ ശ്രീനിവാസിന്റെ ഫോട്ടോയാണ് നല്‍കിയത്.  ഇതില്‍ രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശ്രീനിവാസും മകള്‍ ശരണ്യയും.

Advertisment

നാലു വർഷം മുൻപ് പഴയകാല ഗായകൻ പി.ബി.ശ്രീനിവാസ് മരിച്ചപ്പോൾ ഒരു മാധ്യമം നൽകിയതും ശ്രീനിവാസിന്റെ ഫോട്ടോ ആയിരുന്നു.  അതുകൊണ്ട് തന്നെ ഇതിനെതിരെ ട്വിറ്ററിലൂടെ പ്രതികരിക്കുക മാത്രമല്ല ഉത്തരവാദികളായവർക്കെതിരെ കേസ് കൊടുക്കാനും തീരുമാനിച്ചിരിക്കുകയാണ് ശ്രീനിവാസ്.

publive-image

'വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഗീത ഇതിഹാസം പി ബി ശ്രീനിവാസ് അന്തരിച്ചപ്പോള്‍ ചില മാധ്യമങ്ങള്‍ എന്റെ ബയോഡേറ്റ എടുത്ത് ചരമ കോളം എഴുതി തയ്യാറാക്കി. ഇപ്പോള്‍ ഗായകന്‍ ശ്രീനിവാസ് ലൈംഗികാതിക്രമക്കേസില്‍ ഹൈദരാബാദ് പോലീസിന്റെ പിടിയിലായപ്പോള്‍ അവര്‍ വാര്‍ത്തയ്ക്കൊപ്പം എന്റെ ചിത്രം നല്‍കി.

എന്റെ സല്‍പ്പേരിനും പ്രശസ്തിക്കും കളങ്കം വരുത്തിയതിന് ഇത്തവണ ഞാന്‍ അവര്‍ക്കെതിരെ കേസ് കൊടുക്കാന്‍ പോകുകയാണ്... ഇവിടെയുള്ള ഏതെങ്കിലും നിയമവിദഗ്ദര്‍ക്ക് എന്നെ സഹായിക്കാന്‍ സാധിക്കുമോ...ഞാന്‍ വളരെ രോഷാകുലനാണ്'- ശ്രീനിവാസ് കുറിച്ചു. തനിക്കു സംഭവിച്ച നഷ്ടങ്ങൾക്കു മാപ്പു പറയണമെന്ന് പറഞ്ഞു മാധ്യമത്തിന്റെ കണ്ടന്റ് മാനേജർക്ക് ശ്രീനിവാസ് ട്വീറ്റ് ചെയ്തിട്ടുമുണ്ട്.

വാര്‍ത്ത നല്‍കുന്നതിന് മുന്‍പ് ഒന്ന് ഗവേഷണം നടത്തൂ.. അടുത്ത തവണയെങ്കിലും പേരുകള്‍ മാറിപോകാതിരിക്കാന്‍ ശ്രദ്ധിക്കൂ ..ഈ ലേഖനത്തിലുള്ള വ്യക്തി തികച്ചും മറ്റൊരാളാണ്. ഗസല്‍ ശ്രീനിവാസ് എന്നറിയപ്പെടുന്ന വ്യക്തിയാണ് അറസ്‌റിലായത്. അയാള്‍ ആന്ധ്രാകാരനാണ് . അതിന് പകരം നിങ്ങളെന്റെ അച്ഛന്റെ ചിത്രമാണ് പ്രസിദ്ധീകരിച്ചത്. ഇതാണ് അങ്ങേയറ്റം വെറുപ്പുളവാക്കുന്ന ദയനീയമായ മാധ്യമധര്‍മം - ശ്രീനിവാസിന്റെ മകള്‍ തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചു.

srinivas
Advertisment