Advertisment

ബാലകൃഷ്ണയെപ്പോലുള്ള മുതിര്‍ന്ന താരത്തോടൊപ്പം പ്രണയരംഗങ്ങള്‍ അഭിനയിക്കാന്‍ പറ്റില്ല. തട്ടുപൊളിപ്പന്‍ പാട്ടില്‍ ഡാന്‍സ് കളിക്കാനും തയ്യാറല്ല - തെലുങ്ക് ചിത്രത്തില്‍ നയന്‍താരയുടെ നിബന്ധനകള്‍

author-image
ഫിലിം ഡസ്ക്
New Update

സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്ന താരമാണ് നയന്‍താര.  നായകനൊപ്പം തന്നെ പ്രാധാന്യമുള്ള വേഷങ്ങളാണ് താരം തിരഞ്ഞെടുക്കുന്നതും.

Advertisment

ആരാധകര്‍ സ്നേഹത്തോടെ ബാലയ്യ എന്ന് വിളിക്കുന്ന തെലുങ്ക് നടന്‍ നന്ദമൂരി ബാലകൃഷ്ണയുടെ ജയ് സിംഹ ചിത്രത്തില്‍ നയന്‍താരയാണ് നായിക. ബാലയ്യയെ താന്‍ അച്ഛനെപ്പോലെയാണ് കരുതുന്നത് എന്ന് നയന്‍താര അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

publive-image

അതിനാല്‍ തന്നെ അദ്ദേഹത്തോടൊപ്പം നായികയായി അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ നയന്‍താര തന്റെ നിബന്ധനകള്‍ അണിയറ പ്രവര്‍ത്തകരെ അറിയിച്ചതായി താരത്തോടടുത്തുള്ള വൃത്തങ്ങള്‍ പറയുന്നു. ഒന്നാമതായി ബാലകൃഷ്ണയെപ്പോലുള്ള ഒരു മുതിര്‍ന്ന താരത്തോടൊപ്പം പ്രണയരംഗങ്ങള്‍ അഭിനയിക്കാന്‍ പറ്റില്ലെന്ന് താരം പറഞ്ഞുവത്രേ. മാത്രമല്ല, തെലുങ്ക് തട്ടുപൊളിപ്പന്‍ പാട്ടില്‍ ഡാന്‍സ് കളിക്കാന്‍ തയ്യാറല്ലെന്നും താരം വ്യക്തമാക്കി.

സാധാരണ നായികമാര്‍ നിബന്ധനകള്‍ വയ്ക്കുമ്പോള്‍ പല സിനിമാക്കാരും അത് പരിഗണിക്കാതെ വേറെ നടിയെ അഭിനയിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഈ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ നയന്‍താരയുടെ നിബന്ധനകള്‍ പരിഗണിക്കുകയായിരുന്നു.

2011 ല്‍ പുറത്തിറങ്ങിയ ശ്രീ രാമ രാജ്യത്തിലാണ് നയന്‍താര അവസാനമായി ബാലയ്യക്കൊപ്പ൦ അഭിനയിച്ചത്.

Advertisment