Advertisment

ഒടുവില്‍ നയന്‍താര തുറന്നു പറഞ്ഞു, പ്രതിശ്രുത വരന് നന്ദി !

author-image
ഫിലിം ഡസ്ക്
New Update

നയൻതാരയും സംവിധായകൻ വിഘ്‌നേശ് ശിവനും പ്രണയത്തിലാണെന്ന കാര്യം സിനിമാ ഇൻഡസ്ട്രിയിലുള്ളവര്‍ക്കും ആരാധകര്‍ക്കിടയിലുമെല്ലാം അറിയാവുന്നതാണ്. നയന്‍താരയുമൊത്തുള്ള ചിത്രങ്ങള്‍ വിഘ്നേശ് സമൂഹമാധ്യമം പങ്കുവെയ്ക്കാറുണ്ട്.

Advertisment

publive-image

എന്നാല്‍ ഇതേക്കുറിച്ചൊന്നും ഇരുവരും ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല. ഇപ്പോള്‍ തന്റെ പ്രതിശ്രുത വരന്‍ വിഘ്‌നേശ് ആണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടി. ഒരു പ്രമുഖ ദേശീയ മാധ്യമം സംഘടിപ്പിച്ച വേള്‍ഡ് ഓഫ് വുമണ്‍ 2018 ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെയാണ് നയന്‍താരയുടെ വെളിപ്പെടുത്തല്‍.

‘എനിക്ക് പിന്തുണ നല്‍കിയതിന് എന്റെ മാതാപിതാക്കളോടും പ്രതിശ്രുത വരനോടും നന്ദി പറയുന്നു. ഈ അവാര്‍ഡ് ദാന ചടങ്ങ് മറ്റ് ഫിലിം അവാര്‍ഡുകളില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. അവാര്‍ഡ് സ്വീകരിക്കാന്‍ ഇവിടെ എത്തിയ സ്ത്രീകളില്‍ നിന്നും ലഭിച്ച ഊര്‍ജവുമായാണ് ഞാന്‍ വീട്ടിലേക്ക് മടങ്ങുക.’- നയന്‍താര പറഞ്ഞു. വിഘ്‌നേഷിനെ പ്രതിശ്രുത വരനായി അംഗീകരിച്ചതോടെ ഇരുവരുടെയും വിവാഹം ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Advertisment