Advertisment

ഇന്നത്തെ സമൂഹത്തില്‍ ഭയമില്ലാതെ ജീവിക്കാനും പ്രവര്‍ത്തിക്കാനും കഴിഞ്ഞില്ലെങ്കില്‍ വലിയ പ്രശ്‌നങ്ങളിലേക്കായിരിക്കും പോവുകയെന്ന് നടി നിത്യാ മേനോന്‍

author-image
ഫിലിം ഡസ്ക്
New Update

ഇന്നത്തെ സമൂഹത്തില്‍ ഭയമില്ലാതെ ജീവിക്കാനും പ്രവര്‍ത്തിക്കാനും കഴിഞ്ഞില്ലെങ്കില്‍ വലിയ പ്രശ്‌നങ്ങളിലേക്കായിരിക്കും പോവുകയെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി നിത്യാ മേനോന്‍.  എന്ന് വിചാരിച്ച് എല്ലാ വൃത്തികേടുകളും എഴുതരുതെന്നും നടി പറയുന്നു.

Advertisment

വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന പ്രാണ എന്ന സിനിമയുമായി ബന്ധപ്പെട്ട് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് കൊടുത്ത അഭിമുഖത്തിലാണ് നിത്യ ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.

publive-image

ചിത്രത്തിന്റെ വിശേഷങ്ങളെ കുറിച്ച്‌ സംസാരിക്കവെ നിത്യയും സ്ത്രീവിരുദ്ധതയെ കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവച്ചു. എന്റെ വിശ്വാസത്തില്‍, നല്ലതും ചീത്തയുമായ മനുഷ്യന്മാരെ അടിസ്ഥാനമാക്കിയാണ് സ്ത്രീവിരുദ്ധതയെ കുറിച്ചും അല്ലാത്തതിനെ കുറിച്ചും സംസാരിക്കേണ്ടത്. ഇതെല്ലാം അതിനെ അടിസ്ഥാനമാക്കിയിരിയ്ക്കുന്നു.

ലോകത്തെ നോക്കുമ്ബോള്‍ ഞാന്‍ ലിംഗഭേദം കാണാറില്ല. നല്ല സ്ത്രീകളെയും മോശം പുരുഷന്മാകരെയും കണ്ടിട്ടുണ്ട്. അത് പോലെ ചീത്ത സ്ത്രീകളെയും നല്ല പുരുഷന്മാരെയും കണ്ടിട്ടുണ്ട്. സെക്സിയായിട്ടുള്ള സ്ത്രീകളെ കണ്ടിട്ടുണ്ട്. അതുകൊണ്ട് ഒരിക്കലും ലിംഗഭേദമാണ് പ്രശ്നം എന്ന് പറയാന്‍ കഴിയില്ല- നിത്യ പറഞ്ഞു.

ഈ സംവാദങ്ങള്‍ക്ക് നൂറ്റാണ്ടുകളുെട പഴക്കമുണ്ട്. അത് അങ്ങ് അംഗീകരിയ്ക്കുക. സ്ത്രീവിരുദ്ധത തെറ്റാണെന്നോ ശരിയാണെന്നോ ഞാന്‍ പറയില്ല. ഞാന്‍ ലോകത്തെ കാണുന്നത് അങ്ങനെയല്ല- നിത്യ പറഞ്ഞു

മലയാളം, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലായിട്ടാണ് പ്രാണ ഒരുക്കുന്നത്.  ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി, പിസി ശ്രീറാം, ലൂയിസ് ബാങ്ക്‌സ് എന്നിവരും സിനിമയില്‍ ഒന്നിക്കുണ്ട്.

nithya menon
Advertisment