Advertisment

'മരണത്തെ മുഖാമുഖം കണ്ട് കഴിഞ്ഞിരുന്ന ദുരന്തകാലത്ത് രക്ഷകനായത് സല്‍മാന്‍' - നന്ദി പറഞ്ഞ് നടി പൂജ ദദ്‌വാള്‍

author-image
ഫിലിം ഡസ്ക്
New Update

മുൻകാല ബോളിവുഡ് നടി പൂജ ദദ്‌വാള്‍ ക്ഷയ രോഗത്തിന്‍റെ പിടിയിലകപ്പെട്ട് ചികിത്സയിലായിരുന്നു. മരണത്തെ മുഖാമുഖം കണ്ട് കഴിഞ്ഞിരുന്ന ദുരന്തകാലത്ത് സല്‍മാനാണ് രക്ഷകനായെത്തിയത് നടന്‍ സല്‍മാന്‍ ഖാന്‍ ആണെന്ന് പറയുകയാണ്‌ പൂജ.

Advertisment

publive-image

പ്രതാപത്തിന്‍റെ പരകോടിയില്‍ നിന്ന് ദുരന്തത്തിലേക്ക് എടുത്തെറിയപ്പെട്ട നാളുകലില്‍ സഹായഹസ്തവുമായെത്തി തന്‍റെ ജീവന്‍ രക്ഷിച്ചത് സല്‍മാനാണെന്ന് അവര്‍ നന്ദിയോടെ പറയുന്നു. ആശുപത്രിയില്‍ തനിക്കാവശ്യമായതെല്ലാം എത്തിച്ചുനല്‍കിയത് സൽമാന്‍ നേതൃത്വം നല്‍കുന്ന ബീയിങ് ഹ്യൂമൻ ഫൗണ്ടേഷനായിരുന്നെന്നാണ് പൂജ പറയുന്നത്.

നേരത്തെ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ള പൂജ കഴിഞ്ഞ ദിവസം സല്‍മാനോടുള്ള നന്ദി പ്രകടിപ്പിച്ച് വീണ്ടും രംഗത്തെത്തുകയായിരുന്നു. 90 കളില്‍ ബോളിവുഡിലെ സാന്നിധ്യമായിരുന്ന പൂജ 1995 ൽ വീർഗതി എന്ന ചിത്രത്തിലാണ് സൽമാനോടൊപ്പം വേഷമിട്ടിട്ടുള്ളത്.

മുംബൈ സെവാരി ആശുപത്രിയിലായിരുന്നു പൂജ ചികിത്സയില്‍ കഴിഞ്ഞത്.

Advertisment