പ്രഭാസിന്റെ പുതിയ ബിഗ് ബജറ്റ് ചിത്രം മൂന്ന്‍ ഭാഷകളിലായി. പൂജ ഹെഗ്ഡേ നായിക

ഫിലിം ഡസ്ക്
Saturday, September 8, 2018

പ്രഭാസ് നായകനായി ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലായി പുതിയ ബിഗ് ബജറ്റ് ചിത്രം വരുന്നു. ‘ജില്‍” എന്ന ആദ്യ തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ യുവ സംവിധായകന്‍ കെ.കെ. രാധാകൃഷ്ണ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ പൂജ ഹൈദരാബാദില്‍ നടന്നു. സാഹോയുടെ ചിത്രീകരണത്തിനിടയില്‍ പ്രഭാസ് തന്നെയാണ് പുതിയ ചിത്രത്തിന്റെ വിവരം ഫെയ്‌സ്ബുക് പേജിലൂടെ വെളിപ്പെടുത്തിയത്.

തമിഴ് ചിത്രമായ മുഖംമൂടി, ഹിന്ദി ചിത്രമായ മോഹന്‍ജൊദാരോ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ പൂജ ഹെഗ്ഡേയാണ് ചിത്രത്തില്‍ പ്രഭാസിന്റെ നായിക. യുവി ക്രിയേഷന്‍സുമായി ചേര്‍ന്ന് ഗോപീകൃഷ്ണ മൂവീസാണ് ചിത്രം നിര്‍മ്മിക്കുന്നത്.  മനോജ് പരമഹംസ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ശ്രീകര്‍ പ്രസാദാണ്. അമിത് ത്രിവേദിയാണ് സംഗീത സംവിധായകന്‍.

×