Advertisment

ഭയപ്പെടുത്തി പ്രഭുദേവയുടെ സൈലന്റ് ത്രില്ലര്‍ 'മെര്‍ക്കുറി'യുടെ ട്രൈലർ. കാണുക..

author-image
ഫിലിം ഡസ്ക്
New Update

കാർത്തിക്​ സുബ്ബരാജി​​ന്‍റെ പ്രഭുദേവ നായകനാകുന്ന പുതിയ ചിത്രം മെർക്കുറിയുടെ ട്രൈലർ പുറത്ത്​. സൈലന്റ് ത്രില്ലര്‍ എന്നു പറയുന്ന മെര്‍ക്കുറി ഒരു ഹൊറര്‍ ടൈപ്പിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

Advertisment

യുവതാരം ദുൽഖർ സൽമാൻ ട്രൈലർ ഫേസ്​ബുക്കിലൂടെ പങ്കുവെച്ചു. ഏപ്രില്‍ 13ന് തിയറ്ററിലെത്തും. രമ്യാനമ്ബീശനും സനന്ദ്, ഇന്ദുജ, ദീപക് പരമേശ് തുടങ്ങിയ പുതുമുഖ താരങ്ങളും അണിനിരക്കുന്നു.

എസ്​ തിരുനവുക്കരസ്​ ആണ്​ ഛായാഗ്രഹണം. സന്തോഷ്​ നാരായണൻ സംഗീതവും വിവേക്​ ഹർഷൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. കാർത്തികേയൻ സന്താനം, ജയന്തിലാൽ ഗാഡ എന്നിവർ ചേർന്നാണ്​ ചിത്രം നിർമിച്ചിരിക്കുന്നത്​.

സംവിധായകൻ കാർത്തിക്കിനും പ്രഭുദേവക്കും എഡിറ്റർ വിവേക്​ ഹർഷനും ആശംസകൾ നേർന്ന ദുൽഖർ, ഭാഷയില്ലാത്തതിനാൽ ഏതു നാട്ടുകാർക്കും മെർക്കുറി ആസ്വദിക്കാനാവുമെന്നും ഫേസ്​ബുക്കിൽ കുറിച്ചു. പുഷ്​പക്​ എന്ന നിശബ്​ദ ചിത്രത്തി​​െൻറ ആരാധകനായ താൻ വർഷങ്ങൾക്ക്​ ശേഷം അത്ത​രമൊരു ചിത്രം വരുന്നതി​​െൻറ ആവേശത്തിലാണെന്നും പറഞ്ഞു.

Advertisment