Advertisment

കണ്ണിറുക്കി പ്രസിദ്ധയായ പ്രിയയുടെ താരമൂല്യം ഇപ്പോള്‍ 2 കോടി !

New Update

പ്രിയാ പ്രകാശ് വാരിയര്‍ എന്ന ഒറ്റ ദിവസം കൊണ്ട് ഒരു കണ്ണിറുക്കിലൂടെ ലോകമെമ്പാടുമുള്ള സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ യുവസുന്ദരിയെ തെലുങ്കിലെ യുവനടന്‍ നിഖില്‍ സിദ്ധാര്‍ഥിന്‍റെ അടുത്ത ചിത്രത്തിലെ നായികയായി കാസ്റ്റ് ചെയ്തിരിക്കുന്നു. പ്രതിഫലം കേട്ടാല്‍ ഞെട്ടും 2 കോടി രൂപ.

Advertisment

publive-image

ഈ തെലുങ്ക്‌ ചിത്രത്തിനുവേണ്ടി പ്രിയ ആവശ്യപ്പെട്ട തുകതന്നെ നിര്‍മ്മാതാക്കള്‍ അംഗീകരിക്കുകയായിരുന്നു എന്നാണ് ഒരു വെബ് പോര്‍ട്ടല്‍ നല്‍കുന്ന വിവരം. ചിത്രത്തിന്‍റെ ഷൂട്ടിംഗ് മാര്‍ച്ച് അവസാനവാരം ആരംഭിക്കും.

ദക്ഷിണ ഭാരതത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നറിയപ്പെടുന്ന നയന്‍താരയുടെ ഒരു ചിത്രത്തിനുള്ള പ്രതിഫലം ഒന്നരക്കോടി രൂപയാണെന്നോര്‍ക്കണം.

publive-image

പ്രിയാ വാരിയരുടെ പോപ്പുലാരിറ്റി അനുദിനം ഉയരുകയാണ്. ഇന്‍സ്റ്റഗാമില്‍ അവരുടെ ഫോളോവേഴ്സ് 35 ലക്ഷം കവിഞ്ഞു. ഭാരതത്തില്‍ നിന്നുള്ള Fastest Growing Instagram Account ഇപ്പോള്‍ ഇതുമാത്രമാണ്. കൂടാതെ പ്രിയ കണ്ണിറുക്കുന്ന ' ഒരു അഡാര്‍ ലവ് ' എന്ന ചിത്രത്തിലെ മാണിക്യ മലരായ് എന്ന ഗാനത്തിന്‍റെ വീഡിയോ ക്ലിപ്പ് ഇന്റര്‍നെറ്റില്‍ ഇതുവരെ 1 കോടി 60 ലക്ഷം ആള്‍ക്കാര്‍ കണ്ടുകഴിഞ്ഞു.

Advertisment