Advertisment

അതിലെന്താണ്‌ മറയ്ക്കാനുള്ളത്. എന്‍റെ രോഗം ജീവിതത്തെയോ കരിയറിനെയോ ബാധിച്ചിട്ടില്ല - പ്രിയങ്ക

author-image
ഫിലിം ഡസ്ക്
New Update

അഞ്ച് വയസ് മുതല്‍ തനിക്ക് ആസ്മയുണ്ടെന്നും എന്നാല്‍ അത് തന്റെ ജീവിതത്തെയോ കരിയറിനെയോ ബാധിച്ചിട്ടില്ലെന്ന്‍ നടി പ്രിയങ്ക ചോപ്ര. ട്വിറ്ററിലൂടെയാണ് പ്രിയങ്കയുടെ തുറന്നുപറച്ചിൽ.

Advertisment

publive-image

അഞ്ചു വയസ്സു മുതല്‍ അനുഭവിക്കുന്ന ആസ്ത്മ തന്റെ ജീവിതത്തെയോ കരിയറിനെയോ ബാധിച്ചിട്ടില്ലെന്നാണ് പ്രിയങ്ക പറയുന്നത്.

"എന്നെ അറിയാവുന്നവര്‍ക്കെല്ലാം എനിക്ക് ആസ്ത്മയുണ്ടെന്ന് അറിയാം. അതിലെന്താണ്‌ മറയ്ക്കാനുള്ളത്. എന്നെ ഒരിക്കലും ആസ്ത്മ നിയന്ത്രിച്ചിട്ടില്ല. ആസ്ത്മയെ ഞാനാണ് നിയന്ത്രിച്ചിട്ടുള്ളത്. എന്റെ സ്വപ്‌നങ്ങള്‍ സാക്ഷത്കരിക്കുന്നതില്‍ ആസ്ത്മ  തടസ്സമായിട്ടില്ല"-പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. ഇതുമായി ബന്ധപ്പെട്ടൊരു കാമ്പയിനിലും പ്രിയങ്ക അഭിനയിച്ചിട്ടുണ്ട്.

Advertisment