Advertisment

രജനീകാന്തിനൊപ്പം വിജയ് സേതുപതി. ആരാധകരെ ആവേശത്തിലാക്കി സണ്‍ പിക്‌ചേഴ്‌സ്

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് നായകനാകുന്ന പുതിയ ചിത്രത്തില്‍ വിജയ് സേതുപതിയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. രജനി, വിജയ് സേതുപതി ആരാധകരെ ഒരേപോലെ ആവേശത്തിലാക്കുന്ന വിവരം ട്വിറ്ററിലൂടെയാണ് സണ്‍ പിക്‌ചേഴ്‌സ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. കാര്‍ത്തിക് സുബ്ബരാജിന്റെ രജനി ചിത്രത്തില്‍ വിജയ് സേതുപതി ഉണ്ടാവുമെന്ന് ഉറപ്പുനല്‍കിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

publive-image

രജനീകാന്ത് ചിത്രത്തില്‍ വിജയ്‌ സേതുപതി വില്ലന്‍ വേഷത്തില്‍ എത്തുമെന്നായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ ഏതുതരം കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുക എന്ന കാര്യം നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടില്ല.

publive-image

കാര്‍ത്തിക് സുബ്ബരാജിന്റെ അരങ്ങേറ്റചിത്രം 'പിസ'യായിരുന്നു താരത്തിന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയിരുന്നത്. വിജയ് സേതുപതിയുടെതായി പുറത്തിറങ്ങാനിരിക്കുന്നത് നിരവധി ചിത്രങ്ങളാണ്. ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്യുന്ന സൂപ്പര്‍ ഡീലക് സ് എന്ന ചിത്രത്തില്‍ ട്രാന്‍സ് ജെന്‍ഡറായിട്ടാണ് വിജയ് സേതുപതി എത്തുന്നത്. മലയാളികളുടെ സ്വന്തം ഫഹദ് ഫാസിലും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. സാമന്ത അക്കിനേനേിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

publive-image

സുപ്പര്‍ ഡീലക് സിനു പുറമേ മണിരത് നം ചിത്രമായ ചെക്കെ ചിവന്ത വാനം എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്. മള്‍ട്ടിസ്റ്റാര്‍ ചിത്രമായി ഒരുക്കുന്ന സിനിമയില്‍ പോലീസ് വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നത്. തമിഴിനു പുറമേ തെലുങ്ക് ചിത്രമായ സായ് റാം നരസിംഹ റെഡ്ഡി എന്ന ചിത്രത്തിലും വിജയ് സേതുപതി അഭിനയിക്കുന്നുണ്ട്.

publive-image Vijay Setupathi to play the villain in Rajinikanth's next with Karthik Subbaraj

Advertisment