Advertisment

'കമന്റുകളും ട്രോളുകളുമെല്ലാം കണ്ടു. നിങ്ങളെയാരെയും ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. സമാധാനത്തോടെ ജോലി ചെയ്യാന്‍ അനുവദിക്കണം - രശ്മിക

author-image
ഫിലിം ഡസ്ക്
New Update

ഗീതാ ഗോവിന്ദം' എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ നടി രശ്മിക മന്ദനയുടെ വിവാഹം മുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ കുറച്ച് ദിവസങ്ങളായി തെലുഗു സിനിമയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. കന്നടതാരം രക്ഷിത് ഷെട്ടിയുമായാണ് രശ്മികയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. രക്ഷിത് ഷെട്ടിയും രശ്മികയുടെ അമ്മയും ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

Advertisment

publive-image

ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രക്ഷിത. പത്രക്കുറിപ്പിലാണ് രക്ഷിത പ്രതികരണം അറിയിച്ചത് . എല്ലാ വാര്‍ത്തയ്ക്കും രണ്ട് വശങ്ങളുണ്ടെന്നും തന്നെ സമാധാനത്തോടെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും രശ്മിക പറഞ്ഞു. കന്നഡ സിനിമയില്‍ തുടരാന്‍ തന്നെയാണ് തന്റെ തീരുമാനമെന്നും രശ്മിക വ്യക്തമാക്കി.

'ഇത്രയും നാള്‍ മൗനമായി ഇരുന്നതിന്‌ മാപ്പ്...പക്ഷേ, എന്നെക്കുറിച്ചുള്ള കഥകളും ലേഖനങ്ങളും കമന്റുകളും ട്രോളുകളുമെല്ലാം കാണുന്നുണ്ടായിരുന്നു. ഇതിലെല്ലാം എന്നെ എങ്ങനെയാണ് ചിത്രീകരിച്ചിരിക്കുന്നതെന്നതില്‍ ഞാന്‍ അസ്വസ്ഥയാണ്. പക്ഷെ , നിങ്ങളെയാരെയും ഞാന്‍ കുറ്റപ്പെടുത്തുന്നില്ല..കാരണം നിങ്ങള്‍ വിശ്വസിക്കുന്നത് അതാണ്..

ഞാന്‍ ആരെയും ഒന്നിനേയും ന്യായീകരിക്കാന്‍ ഇല്ല. പക്ഷെ നിങ്ങളോട് ഒരു കാര്യം എനിക്ക് പറയാനുണ്ട്. രക്ഷിതോ, ഞാനോ ഈ മേഖലയിലുള്ള മറ്റാരും തന്നെ ഇത്തരത്തില്‍ ഉള്ള  അവസ്ഥയിലൂടെ കടന്നു പോകാന്‍ പാടില്ല.

ഒരു കാര്യം കൂടി പറയട്ടെ ഒരു നാണയത്തിനു രണ്ട് വശങ്ങളുണ്ട്. അതുപോലെ തന്നെ ഓരോ കഥയ്ക്കും. ഞങ്ങളെ, ഈ മേഖലയില്‍ ജോലി എടുക്കുന്നവരെ സമാധാനത്തോടെ ജോലി ചെയ്യാന്‍ അനുവദിക്കണം.

അവസാനമായി ഒരു കാര്യം കൂടി വ്യക്തമാക്കുന്നു. കന്നഡ ചിത്രങ്ങളില്‍ തുടര്‍ന്നും അഭിനയിക്കാന്‍ തന്നെയാണ് എന്റെ തീരുമാനം. ഞാന്‍ ഇവിടെ നില്‍ക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. ഏത് ഭാഷയാകട്ടെ, ഏത് മേഖലാകട്ടെ ഞാന്‍ എന്റെ  മികച്ച പ്രകടനം കാഴ്ച വയ്ക്കുക തന്നെ ചെയ്യും.'രശ്മിക പറഞ്ഞു

Advertisment