Advertisment

'അവർ എന്റെ പാസ്പോർട്ട് രണ്ടു തവണ മേശയിലേയ്ക്ക് വലിച്ചെറിഞ്ഞു. പോകാൻ ആക്രോശിച്ചു' - വിമാനത്താവളത്തിലെ വംശീയാധിക്ഷേപത്തെക്കുറിച്ച് നടി റിച്ച ചദ്ദ

author-image
ഫിലിം ഡസ്ക്
New Update

ജോർജിയയില്‍ വച്ച് വിമാനത്താവളത്തിലെ ഒരു ഉദ്യോഗസ്ഥ തന്നെ വംശീയമായി അധിക്ഷേപിച്ചുവെന്ന് നടി റിച്ച ചദ്ദ.

Advertisment

publive-image

'ജോർജിയയിൽ നിന്ന് മടങ്ങുമ്പോൾ വിമാനത്താവളത്തിൽ വച്ച് പാസ്പോർട്ട് കൺട്രോളിലെ ഒരു ഉദ്യോഗസ്ഥയെ കണ്ടു. അവർ എന്റെ പാസ്പോർട്ട് രണ്ടു തവണ മേശയിലേയ്ക്ക് വലിച്ചെറിഞ്ഞു. എന്നിട്ട് ജോർജിയൻ ഭാഷയിൽ, പെട്ടന്ന് പോകാൻ ആക്രോശിച്ചു. ഈ രാജ്യം വിട്ടുപോകുമ്പോൾ ഇത്തരക്കാരെയാണ് കാണേണ്ടിവരുന്നത് എന്നത് സങ്കടകരമാണ്' - റിച്ച ട്വിറ്ററിൽ കുറിച്ചു.

എക്സൽ എന്റർടെയ്ൻമെന്റിന്റെ ഇൻസൈഡ് എഡ്ജിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിനായാണ് റിച്ച ജോർജിയയിലെത്തിയത്. മുംബൈ മാവറിക്കിന്റെ ടീമുടമയായ സറിന മാലിക്കിനെയാണ് റിച്ച ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

Advertisment