Advertisment

'നാനി മയക്കുമരുന്ന് നല്‍കിയാണ് പീഡിപ്പിച്ചത്. എന്റെ ആദ്യത്തെ ലക്ഷ്യം അയാളാണ്. മറ്റുള്ളവര്‍ നാനിയെപ്പോലെ പിശാചുക്കളല്ല' - ശ്രീറെഡ്ഡി

author-image
ഫിലിം ഡസ്ക്
New Update

തെന്നിന്ത്യന്‍ സിനിമയില്‍ നിന്നും നേരിടേണ്ടി വന്ന ചൂഷണത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി ശ്രീറെഡ്ഡി തമിഴ്, തെലുഗു സിനിമയിലെ ഏതാനും നടന്‍മാര്‍ക്കെതിരെയും സംവിധായകര്‍ക്കെതിരെയും ആരോപണം ഉന്നയിച്ചിരുന്നു.

Advertisment

നടന്‍ നാനി, ശ്രീകാന്ത്, രാഘവ ലോറന്‍സ്, സംവിധായകന്‍മാരായ എ.ആര്‍ മുരുഗദോസ് ശേഖര്‍ കമ്മൂല, ഗായകന്‍ ശ്രീറാം, നടന്‍ റാണാ ദഗ്ഗുബാട്ടിയുടെ സഹോദരന്‍ അഭിറാം ദഗ്ഗുബാട്ടി, സംവിധായകനും തിരക്കഥാകൃത്തുമായ ശിവ കൊരട്ടാല, സുന്ദര്‍ സി എന്നിവര്‍ക്കെതിരേയാണ് നടി രംഗത്ത് വന്നത്.

publive-image

ഇനിയും ഒരുപാട് പേരുടെ മുഖം മൂടി അഴിച്ചു മാറ്റാനുണ്ടെന്നും താന്‍ പോരാട്ടം തുടരുമെന്നും തുറന്ന് പറയുകയാണ് ശ്രീ റെഡ്ഡി. ഒരു തമിഴ്മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തല്‍. ചെയ്തു പോയ കാര്യങ്ങളില്‍ കുറ്റബോധമുണ്ടെന്നും ഇനി ഒന്നും നഷ്ടപ്പെടാനില്ലെന്നും ഇവര്‍ പറയുന്നു.

നടന്‍ നാനി തന്നെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്നും താന്‍ ഏറ്റവും കൂടുതല്‍ ലക്ഷ്യമിടുന്നത് നാനിയേയാണെന്നും ശ്രീ റെഡ്ഡി പറയുന്നു.

'നാനി വളരെ മോശക്കാരനാണ്. അയാള്‍  ബലം പ്രയോഗിച്ച് ഞാനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. അയാളുടെ കൂട്ടുകാരും അവിടെ ഉണ്ടായിരുന്നു. എന്നെ മയക്കുമരുന്ന് നല്‍കിയാണ് പീഡിപ്പിച്ചത്. എന്റെ ആദ്യത്തെ ലക്ഷ്യം അയാളാണ്. രാഘവ ലോറന്‍സും മുരുഗദോസും നല്ല മനുഷ്യരാണ്. അവര്‍ എന്തൊക്കെ പറഞ്ഞാലും നാനിയെപ്പോലെ പിശാചുക്കളല്ല.

റാണാദഗ്ഗുബാട്ടിയുടെ അനിയന്‍ അഭിറാം ദഗ്ഗുബാട്ടി മറ്റൊരു പിശാചാണ്. രാമനായിഡു സ്റ്റുഡിയോയില്‍ വച്ചാണ് അവന്‍ എന്നെ പീഡിപ്പിച്ചത്. അഭിറാം എന്നെ പ്രേമിച്ചു വഞ്ചിച്ചു. എല്ലാം കഴിഞ്ഞപ്പോള്‍ ഞാന്‍ അവന്റെ നിലവാരത്തിലുള്ള ആളല്ല എന്ന് പറഞ്ഞു. അവന്റെ വീട്ടില്‍ മരുമകളായി വരാന്‍ എനിക്ക് യോഗ്യതയില്ലെന്നും പെണ്ണുങ്ങള്‍ എന്ന് പറഞ്ഞാല്‍ അവന് ഉപയോഗിച്ച് വലിച്ചെറിയാനുള്ള ഒരു സാധനം മാത്രാമണെന്നും പറഞ്ഞു. '

വിശാലിനോട് തനിക്ക് വൈരാഗ്യമില്ലെന്നും നാനിയെ പിന്തുണച്ചത് കൊണ്ടു മാത്രമാണ് അന്ന് ചീത്തവിളിച്ചതെന്നും ശ്രീ റെഡ്ഡി പറഞ്ഞു. വിശാലിനോട് എനിക്ക് ഒരു ദേഷ്യവുമില്ല. അദ്ദേഹം നാനിയെ പിന്തുണച്ചപ്പോള്‍ എനിക്ക് ദേഷ്യം തോന്നി.

പിന്നീട് പറഞ്ഞ കാര്യങ്ങള്‍ക്കെല്ലാം ഞാന്‍ മാപ്പ് ചോദിച്ചു കഴിഞ്ഞു. അദ്ദേഹത്തിനെ നേരിട്ട് കണ്ട് സംസാരിക്കണം. തമിഴില്‍ എനിക്ക് പിന്തുണ നല്‍കുന്നത് സംവിധായകനും നടനുമായ ടി. രാജേന്ദറാണ്. ഇനിയും പലരും പിന്തുണയുമായി രംഗത്ത് വരുമെന്ന് പ്രതീക്ഷിക്കുന്നു.

തന്നെ ചൂഷണം ചെയ്തവരുടെ പേരുകള്‍ ഒറ്റയടിക്ക് പുറത്ത് വിടാത്തത് ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാതിരിക്കാനാണ്. എല്ലാവര്‍ക്കും കൃത്യമായ ശ്രദ്ധ ലഭിക്കണം. ഓരോരുത്തരുടെ പേരായി വെളിപ്പെടുത്തുന്നത് അതുകൊണ്ടാണ് - ശ്രീറെഡ്ഡി പറയുന്നു.

Advertisment