Advertisment

മരണത്തിനും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ശ്രീദേവി മകള്‍ ജാന്‍വിക്കൊപ്പം നടത്തിയ ബൈക്ക് യാത്ര. വീഡിയോ ..

author-image
admin
New Update

മകള്‍ ജാന്‍വിയുടെ സിനിമ പ്രവേശനം കാണാതെയാണ് ശ്രീദേവി വിടവാങ്ങിയത്. ജാന്‍വി നായികയാകുന്ന ധഡക്കിന്റെ അവസാന ഘട്ട ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയായിരുന്നു. ബന്ധുവിന്റെ വിവാഹത്തിനായി ശ്രീദേവിയും കുടുംബവും ദുബായിലേക്ക് യാത്ര തിരിച്ചപ്പോഴും ഷൂട്ടിങ് തിരക്കുകൾ കാരണം മകൾ ജാൻവി പോയിരുന്നില്ല.

Advertisment

publive-image

സിനിമയ്ക്ക് വേണ്ടി ബൈക്ക് ഓടിക്കാന്‍ പഠിച്ചിരുന്നു ജാന്‍വി. നന്നായി ബൈക്ക് ഓടിക്കുമെന്ന് അമ്മയെ കാണിക്കാന്‍ മുംബൈയിലെ തങ്ങളുടെ ആഢംമ്പര വസതിക്ക് പുറത്ത് ശ്രീദേവിയയെയും പുറകിലിരുത്തി ഒരു റൈഡ് പോയിരുന്നു ജാന്‍വി. ശ്രീദേവിയുടെ മരണത്തിനും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ്.

വളരെ നന്നായി ബൈക്ക് ഓടിക്കുമെന്ന് ജാന്‍വിയ്ക്ക് അമ്മയെ കാണിക്കണമായിരുന്നു. അതുകൊണ്ടു ശ്രീദേവിയെ പിന്നിലിരുത്തി ജാന്‍വി ബൈക്ക് ഓടിച്ചു. ഒരുപേടിയും കൂടാതെയാണ് മകള്‍ക്കൊപ്പം അവർ ബൈക്കിൽ യാത്ര ചെയ്തത്.

മറാത്തി ചിത്രം സൈറാത്തിന്റെ ഹിന്ദി റിമേയ്ക്ക് ആണ് ധഡക്ക്. നാഗരാജ് മഞ്ജുളെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇഷാന്‍ ഖട്ടര്‍ ആണ് നായകനാകുന്നത്.

Advertisment