Advertisment

ആമിര്‍ ഖാന്‍, മാധവന്‍, ബോമന്‍ ഹിറ്റ്‌ ചിത്രം ത്രീ ഇഡിയറ്റ്‌സിന്റെ രണ്ടാം ഭാഗ൦ വരുന്നു

author-image
ഫിലിം ഡസ്ക്
New Update

ആമിര്‍ ഖാന്‍, മാധവന്‍, ബോമന്‍ ഇറാനി എന്നിവര്‍ തകര്‍ത്തഭിനയിച്ച 2009ല്‍ തീയേറ്ററുകളിലെത്തിയ ത്രീ ഇഡിയറ്റ്‌സിന്റെ രണ്ടാം ഭാഗ൦ വരുന്നു.

Advertisment

രണ്ടാം ഭാഗത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങിയതായി സംവിധായകന്‍ രാജ്കുമാര്‍ ഹിരാനി അറിയിച്ചു.

publive-image

അഭിജാതുമായി ചേര്‍ന്ന് ചിത്രത്തിനായുള്ള തിരക്കഥ എഴുതുന്ന തിരക്കിലാണെന്നും മുന്‍ ചിത്രത്തെക്കാള്‍ രണ്ടാം ഭാഗം മികച്ചു നില്‍ക്കണമെന്ന നിര്‍ബന്ധമുണ്ടെന്നും രാജ്കുമാര്‍ ഹിരാനി അറിയിച്ചു. രണ്ടാം ഭാഗത്തിലും ആമിര്‍ ഖാനും ബൊമാന്‍ ഇറാനിയും മാധവനും വേഷമിടുമെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ രണ്‍ബീര്‍ കപൂറിനെ നായകനാക്കി സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന ചിത്രം സഞ്ജുവിന്റെ തിരക്കുകളിലാണ് രാജ് കുമാര്‍. സഞ്ജുവിന്റെ റിലീസിനു ശേഷം മുന്നാ ഭായ് ത്രീയുടെ വര്‍ക്കുകളിലേക്ക് സംവിധായകന്‍ കടക്കും. ഈ ചിത്രവും പൂര്‍ത്തീകരിച്ചിട്ടേ ത്രീ ഇഡിയറ്റ്‌സിലേക്ക് രാജ് കുമാര്‍ കടക്കുകയുള്ളൂ എന്നാണ് റിപ്പോര്‍ട്ട്.

പൊട്ടിച്ചിരിപ്പിക്കാനും അതിലുപരി ചിന്തിക്കാനും പ്രേക്ഷകരെ പഠിപ്പിച്ച ഹിറ്റ്‌ സിനിമയ്ണ് ത്രീ ഇഡിയറ്റ്‌സ്.

Advertisment