Advertisment

'ഇതെന്തായിത് ഇവര്‍ക്ക് വേറെ വസ്ത്രമൊന്നുമില്ലേ ? ഈ ദമ്പതികള്‍ക് ആരെങ്കിലും വേറെ വേറെ വസ്ത്രം വാങ്ങിക്കൊടുക്കൂ'

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

വിരുഷ്ക ദമ്പതികളുടെ പുതിയ ചിത്രങ്ങള്‍ ട്രോളുകളുടെ പെരുമഴ തീര്‍ക്കുകയാണ്. കാരണം മറ്റൊന്നുമല്ല, പല അവസരങ്ങളിലായി ഒരാളുടെ വസ്ത്രം മറ്റൊരാള്‍ അണിഞ്ഞു നടക്കുന്ന ചിത്രങ്ങളാണ് പാപ്പരാസികള്‍ കണ്ടുപിടിച്ചിരിക്കുന്നത്.

publive-image

എയര്‍പോര്‍ട്ടില്‍, ജിമ്മില്‍, ഷൂട്ടിങ് സെറ്റില്‍ അങ്ങനെ പല സ്ഥലത്തും വിരാട്  പല അവസരങ്ങളിലും അണിഞ്ഞ വസ്ത്രമണിഞ്ഞ് അനുഷ്‌കയെയും അനുഷ്കയുടെ വേഷങ്ങളിട്ട് വിരാടിനെയും പലപ്പോഴും കണ്ടിട്ടുണ്ട്. അതേപോലെ വിരാട് ജിമ്മില്‍ അണിഞ്ഞ അതേ വസ്ത്രമണിഞ്ഞ് പ്രത്യക്ഷപ്പെട്ട അനുഷ്‌കയുടെ പുതിയ ചിത്രത്തിന് താഴെയാണ് ആരാധകര്‍ ട്രോളുമായി എത്തിയിരിക്കുന്നത്.

publive-image

ഇതെന്തായിത് ഇവര്‍ക്ക് വേറെ വസ്ത്രമൊന്നുമില്ലേ, ഈ ദമ്പതികള്‍ക് ആരെങ്കിലും വേറെ വേറെ വസ്ത്രം വാങ്ങിക്കൊടുക്കൂ എന്നു ചില ട്രോളന്മാര്‍ പറയുമ്പോള്‍ ഇവരാണ് യഥാർഥ ദമ്പതികളെന്നും ഇവരെ കണ്ടുപഠിക്കണമെന്ന്‍ ചിലര്‍ പറയുന്നു.

publive-image

Advertisment