Advertisment

വിശാലിന്റെ 'ഇരുമ്പു തിരൈ'യില്‍ ബി ജെ പിയെ ചൊടിപ്പിച്ച രംഗം പുറത്തുവിട്ടു, വീഡിയോ

author-image
admin
New Update

വിശാല്‍, സാമന്ത അക്കിനേനി, അര്‍ജുന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ഇരുമ്പു തിരൈ എന്ന ചിത്രത്തിനെതിരേ തമിഴ്‌നാട്ടിലെ ബി.ജെ.പി നേതൃത്വം വലിയ രീതിയിൽ പ്രതിഷേധം അറിയിച്ചിരുന്നു. ആധാറിനെയും ഡിജിറ്റല്‍ ഇന്ത്യയെയും അപമാനിക്കുന്ന രംഗങ്ങളുണ്ടെന്നും അതിനാല്‍ തന്നെ റിലീസ് തടയണമെന്നുമാവശ്യപ്പെട്ടായിരുന്നു വിവാദം.

Advertisment

ഇപ്പോഴിതാ ചിത്രത്തിലെ സെന്‍സര്‍ ചെയ്യാത്ത ഈ രംഗങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ തന്നെ പുറത്തുവിട്ടിരിക്കുന്നു. ആധാറിനെയും ഡിജിറ്റല്‍ ഇന്ത്യയെയും വിമര്‍ശിക്കുന്ന രംഗം വിഡിയോയിൽ കാണാം.

പി.എസ് മിത്രനാണ് സംവിധാനം. വിശാലിനു പുറമേ റോബോ ശങ്കര്‍, വിന്‍സന്റ് അശോകന്‍, ഡല്‍ഹി ഗണേഷ് എന്നിവരാണ് ഇരുമ്പ് തിരൈയിലെ മറ്റു പ്രധാന അഭിനേതാക്കള്‍. ജോര്‍ജ് സി വില്യംസ് ഛായാഗ്രഹണവും, യുവന്‍ശങ്കര്‍ രാജ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

ചിത്രം പ്രദര്‍ശനത്തിനെത്തിയപ്പോള്‍ വന്‍ സുരക്ഷയാണ് തമിഴ്‌നാട്ടില്‍ ഒരുക്കിയത്.  സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടരാജന്‍ എന്ന ഒരാള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും ഇത് കോടതി തള്ളുകയും ചെയ്തിരുന്നു.

Advertisment