Advertisment

ഭാരതത്തിന്‌ പുറത്തുള്ള, താഴെ വിവരിക്കുന്ന 7 രാജ്യങ്ങളില്‍ ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് വാഹനമോടിക്കാം

New Update

ഭാരതത്തിലെ ഡ്രൈവിംഗ് ലൈസന്‍സ് പൂര്‍ണ്ണമാ യും അംഗീകരിച്ചതാണ് ഈ 7 രാജ്യങ്ങളും. ഇന്ത്യാക്കാര്‍ക്ക് അവിടെ വാഹനമോടിക്കാന്‍ അതുകൊണ്ടുതന്നെ തടസ്സങ്ങള്‍ ഒന്നുമില്ല.എന്നാല്‍ ചില ചെറിയ നിബന്ധനകള്‍ ബാധകമാണ് താനും.

publive-image

ജര്‍മ്മനി : ഇവിടെ ഇന്ത്യന്‍ ലൈസന്‍സ് അംഗീകരിക്കപ്പെട്ടതാണ്. കൂടാതെ ഇന്റര്‍നാഷനല്‍ ഡ്രൈവിംഗ് പെര്‍മിറ്റ്‌ നിര്‍ബന്ധവുമില്ല.

Advertisment

publive-image

ആസ്ത്രേലിയ : ന്യൂ സൗത്ത് വെല്‍സ്,ക്വീന്‍സ് ലാന്‍ഡ്, സൗത്ത് ആസ്ത്രേലിയ, ആസ്ത്രേലിയ ക്യാപ്പിറ്റല്‍ ടെറിട്ടറി എന്നിവിടങ്ങളില്‍ ഇന്ത്യന്‍ ലൈസന്‍സ് കൈവശമുണ്ടെങ്കില്‍ വാഹനമോടിക്കാന്‍ തടസ്സമില്ല.

publive-image

സ്വിറ്റ്സര്‍ലന്‍ഡ് : ആല്‍പ്സ് നദിയിലെ കണ്ണീര്‍ പോലെ ശുദ്ധമായ വെള്ളവും , അവസാനിക്കാത്ത റോഡുകളും . മലനിരകളിലൂ ടെയുള്ള ഡ്രൈവിംഗും അവിസ്മരണീയമാണ്. സ്വിറ്റ്സര്‍ലന്‍ഡ് ല്‍ എത്തുന്ന ഇന്ത്യക്കാരനായ ഒരു വ്യക്തിക്ക് വാഹനമോടിക്കാന്‍ ഒരു വര്‍ഷക്കാലത്തെക്ക് ഇന്ത്യന്‍ ലൈസന്‍സിന് അവിടെ സാധുതയുണ്ട്.

publive-image

സൗത്ത്‌ ആഫ്രിക്ക : ഇവിടെയും ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് അംഗീകൃതമാണ്. ലൈസന്‍സ് ഇംഗ്ലീഷില്‍ ആയിരിക്കണം, ഫോട്ടോയും ഒപ്പും ഉണ്ടായിരിക്കണം എന്നുമാത്രം.

publive-image

നോര്‍വേ : പ്രകൃതിമനോഹരമായ ഈ നാട്ടില്‍ ഇന്ത്യന്‍ ലൈസന്‍സ് കൊണ്ട് നിങ്ങള്‍ക്ക് 3 മാസം വരെ ഡ്രൈവ് ചെയ്യാം.

publive-image

ഇംഗ്ലണ്ട് : ഇവിടെ കാറുകളും ബൈക്കും ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് ഒരു വര്‍ഷം വരെ ഡ്രൈവ് ചെയ്യാന്‍ അനുവദിക്കപ്പെട്ടിരിക്കുന്നു.

publive-image

അമേരിക്ക : ഒരു വര്‍ഷം വരെ, ഇന്ത്യന്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് അമേരിക്കയില്‍ വാഹനമോടിക്കാന്‍ കഴിയുന്നതാണ്.

Advertisment