Advertisment

'ഇന്ത്യന്‍ പ്രൊഫഷണല്‍സ് നെറ്റ്‌വര്‍ക്കു'മായി കുവൈറ്റിലെ ഇന്ത്യന്‍ എംബസി

New Update

 

Advertisment

കുവൈറ്റ് സിറ്റി: 'ഇന്ത്യന്‍ പ്രൊഫഷണല്‍സ് നെറ്റ്‌വര്‍ക്ക് (ഐപിഎന്‍)' അവതരിപ്പിച്ച് കുവൈറ്റിലെ ഇന്ത്യന്‍ എംബസി. കുവൈറ്റിലെ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കും വിദഗ്ധര്‍ക്കും വേണ്ടിയുള്ള എംബസിയുടെ പ്രഥമ ഔട്ട്‌റീച്ച് പ്ലാറ്റ്‌ഫോമാണ് ഐപിഎന്‍.

വിവിധ മേഖലകളിലെ അറിവ്, അനുഭവങ്ങള്‍ തുടങ്ങിയവ പങ്കിടുക, സഹകരണം മെച്ചപ്പെടുത്തുക തുടങ്ങിയവയ്ക്കായി ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് ഒരു പ്ലാറ്റ്‌ഫോം ഒരുക്കുന്നതിനുള്ള എംബസിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഐപിഎന്‍.

അക്കാദമിക് രംഗങ്ങളിലുള്ളവര്‍, ഗവേഷകര്‍, മെഡിക്കല്‍ പ്രൊഫഷണലുകള്‍, മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവുകള്‍, ചാര്‍ട്ടേണ്ട് അക്കൗണ്ടന്റുമാര്‍, സാമ്പത്തിക വിദഗ്ധര്‍ തുടങ്ങിയ വിവിധ മേഖലകളിലുള്ള ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് രജിസ്റ്റര്‍ ചെയ്ത് ഈ നെറ്റ്‌വര്‍ക്കിന്റെ ഭാഗമാകാം. https://forms.gle/pgPXsvFeCBiwvGsr9 എന്ന ലിങ്ക് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

@Indian_IPN എന്നതാണ് ഐപിഎന്നിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍. അപ്‌ഡേറ്റുകള്‍ക്ക് ഈ ട്വിറ്റര്‍ ഹാന്‍ഡില്‍ പിന്തുടരാം. രജിസ്‌ട്രേഷന്‍ ഡ്രൈവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ക്ക്: com1.kuwait@mea.gov.in

Advertisment