Advertisment

ഇന്ത്യയുടെ 69–ാമത് റിപ്പബ്ലിക് ദിനം ആഘോഷം നാളെ ,ഇന്ത്യന്‍ സമൂഹം ഒരുങ്ങി

author-image
admin
New Update

റിയാദ്: ഇന്ത്യയുടെ 69–ാമത് റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിക്കാൻ സൗദി അറേബ്യയിലെ ഇന്ത്യൻ എംബസിയും പൊതു സമൂഹവും ഒരുങ്ങി. റിയാദിലെ ഇന്ത്യൻ എംബസിയുടെയും ജിദ്ദയിലെ കോൺസലേറ്റിന്റെയും നേതൃത്വത്തിലുള്ള ഔപചാരികമായ പരിപാടികൾക്ക് പുറമെ സൗദിയിലെ വിവിധ പ്രദേശങ്ങളിലെ ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂളുകളിൽ നടക്കുന്ന പതാക ഉയർത്തൽ, രാഷ്ട്രപതിയുടെ സന്ദേശം വായിക്കൽ, ദേശഭക്തി ഗാനങ്ങള്‍ കലാപരിപാടികൾ എന്നിവ റിപ്പബ്ലിക് ദിനാഘോഷത്തെ പ്രൗഢഗംഭീരമാക്കും. റിയാദിലെ വിവിധ സംഘടനകള്‍ റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ആഘോഷങ്ങള്‍ സംഘടിപ്പിച്ചുട്ടുണ്ട്  ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പലസംഘടനകളും  റിപബ്ലിക് ദിനത്തില്‍ തുടക്കം കുറിക്കുന്നുണ്ട്

Advertisment

publive-image

റിയാദ് ഇന്ത്യന്‍ എംബസിയില്‍ രാവിലെ  ഒമ്പത് മണിക്ക് അംബാസിഡര്‍ അഹമ്മദ്‌ ജാവേദ് പതാക യുര്‍ത്തും തുടര്‍ന്ന് എംബസ്സി ഓഡിറ്റൊറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതിയുടെ സന്ദേശം വായിക്കും തുടര്‍ന്ന് ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍. ദേശസ്നേഹ ഗാനാലാപനം, എന്നിവ നടക്കും

ദമ്മാമിൽ പ്രധാന പരിപാടി ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ ബോയ്‌സ് സെക്ഷനിലാണ്. ഭരണസമിതി ചെയർമാൻ ഡോ. സയ്യിദ് സൈനുൽആബിദീൻ കാലത്ത് എട്ടു മണിയ്ക്ക് പതാക ഉയർത്തും. രാഷ്ട്രപതിയുടെ സന്ദേശം വായിക്കല്‍, കലാപരിപാടികൾ എന്നിവ ഉണ്ടാകും. കിഴക്കൻ പ്രവിശ്യയിലെ ഇന്ത്യക്കാരെ പ്രിൻസിപ്പാൾ ഡോ. ഇ കെ മുഹമ്മദ് ഷാഫി പരിപാടിയിലേയ്ക്ക് ക്ഷണിച്ചു.

publive-image

റിപ്പബ്ലിക് ദിനം അവധി ദിവസമായ വെള്ളിയാഴ്ച ആയതിനാൽ പരിപാടികളിൽ വർധിച്ച ജനപങ്കാളിത്തം ഉണ്ടാകും. റിയാദിൽ പ്രവാസി മലയാളി ഫെഡറേഷന്‍ സെന്‍ട്രല്‍ കമ്മിറ്റി രക്തദാന ക്യാംപ് സംഘടിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ ഉച്ചക്ക് 1.30 വരെ സുമേഷി ഹോസ്പിറ്റലില്‍ നടക്കും ക്യാമ്പ്. റിയാദ് കിംഗ്‌ സൗദ് മെഡിക്കല്‍ സിറ്റിയുമായി സഹകരിച്ച് നടത്തുന്ന പരിപാടിയിൽ വച്ച് "രക്തദാനം മഹാധാനം" എന്ന മുദ്രാവാക്യത്തോടെയുള്ള രക്തദാന ക്യാംപ് ബ്ലഡ്‌ ബാങ്ക് ഡെപ്യൂട്ടി ഡയറക്റ്റര്‍ ഖാലിദ്‌ സവബ ഉദ്ഘാടനം ചെയ്യും.പി എം എഫ് റവാബി യുണിറ്റ് , റിഫ തുടങ്ങിയ സംഘടനകള്‍ മെഡിക്കല്‍ ക്യാമ്പ് ആരോഗ്യബോധവല്‍ക്കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്, റിയാദിലെ നിരവധി സംഘടനകള്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

Advertisment