Advertisment

ഇന്ത്യൻ സോഷ്യൽ ഫോറം സ്വാതന്ത്ര്യദിനാഘോഷ പരിപാടി സംഘടിപ്പിക്കുന്നു

author-image
admin
New Update
റിയാദ്: ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 72ാമത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കുന്നു. റിയാദ് മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ ആഗസ്ത് 15 ബുധനാഴ്ച രാത്രി ഒമ്പതിന് പരിപാടികൾക്കു തുടക്കമാകും. കേരളാ തമിഴ്നാട്, കർണാടക, ഡൽഹി സംസ്ഥാന കമ്മിറ്റികളുമായി സഹകരി ച്ചാണ് ആഘോഷം സംഘടിപ്പിച്ചിരുക്കുന്നത്.
Advertisment
publive-image
ഇന്ത്യൻ പ്രവാസി സമൂഹത്തിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന പരിപാടി നാനാത്വത്തിൽ ഏകത്വം എന്ന മഹനീയ സന്ദേശവും മതേതര-ജനാധിപത്യ മൂല്യങ്ങളും ഉയർത്തുന്നതാകും. ഇന്ത്യൻ എംബസി പ്രതിനിധി മുഖ്യാതിഥിയായി പങ്കെടുക്കുന്ന ആഘോഷ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയുന്നതായി സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹാരിസ് മംഗലാപുരം , ജനറൽ സെക്രട്ടറി ബഷീർ കാരന്തൂർ അറിയിച്ചു.
Advertisment