Advertisment

യാത്രക്കാരുമായി സഞ്ചരിച്ച ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസിന് തീപിടിച്ചു...! വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

New Update

ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ യാത്രക്കാരെ വിമാനത്തില്‍നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസിന് തീപിടിച്ചു. അമ്പതോളം യാത്രക്കാരായിരുന്നു ഈ സമയത്ത് ബസിലുണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന വിവരം.

publive-image

തീ ഉടന്‍ തന്നെ അണച്ചതിനാല്‍ ആര്‍ക്കും പരിക്കില്ല. വ്യാഴാഴ്ച വൈകുന്നേരമാണ് അപകടം. അറൈവല്‍ പോയിന്റിന് അരികില്‍ വച്ചാണ് ബസിന് തീപിടിച്ചത്. ഉടന്‍ തന്നെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ജീവനക്കാര്‍ തീയണച്ചു. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisment