Advertisment

ഇന്ത്യക്കാരന്റെ കൊലപാതകം : യുഎസ് നാവിക ഉദ്യോഗസ്ഥനായ പ്രതിക്ക് യുഎസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു

author-image
admin
New Update

publive-image

Advertisment

അമേരിക്കയിലെ ഇന്ത്യൻ ഐടി ഉദ്യോഗസ്ഥൻ ശ്രീനിവാസ് കുച്ചിബോട്‌ലയുടെ കൊലപാതകത്തിലാണ് മുൻ യുഎസ് നാവിക ഉദ്യോഗസ്ഥനായ ആഡം പുരിൻടന് (51) യുഎസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.

വംശീയ വിദ്വേഷത്തിൽനിന്നുണ്ടായ കൊലപാതകം അമേരിക്കയിലെ ഇൻഡ്യക്കാർക്കിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. ശ്രീനിവാസ് കുച്ചിബോട്‌ലയെ വെടിവച്ചു കൊലപ്പെടുത്തുകയും സുഹൃത്ത് അലോക് മടസാനിയെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

കൻസാസിലെ ബാറിൽ കഴിഞ്ഞ ഫെബ്രുവരി 22 നായിരുന്നു സംഭവം. വെടിവയ്പിൽ ഇയാൻ ഗ്രില്ലറ്റ് എന്ന അമേരിക്കക്കാരനും പരുക്കേറ്റിരുന്നു.

publive-image

ആസൂത്രിതമാണു കൊലപാതകമെന്നു കോടതി കണ്ടെത്തി.

'എന്റെ രാജ്യത്തു നിന്നു സ്ഥലംവിടൂ’ എന്നാക്രോശിച്ചായിരുന്നു ആക്രമണം. ഇപ്പോൾ പ്രതി ജോൺസൺ കൗണ്ട് ജയിലിൽ കഴിയുകയാണ്.

ഹൈദരാബാദുകാരനായ ശ്രീനിവാസ് കുച്ചിബോട്‌ല എൽസാസ് യൂണിവേഴ്സിറ്റിയിലെ ടെക്സാസ് സർവകലാശാലയിൽ നിന്നും എഞ്ചിനീയറിങ് പഠനം പൂർത്തിയാക്കി. വിവാഹം കഴിച്ച് അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരുന്നു.

us news
Advertisment