Advertisment

ഇന്ദിരാഭവനില്‍ ഓഫീസും കസേരയുമുള്ള പദവി കിട്ടാതെ ജയ്ഹിന്ദിലേക്കില്ലെന്നു കെവി തോമസ് ! വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനമോ പ്രചാരണ സമിതി അധ്യക്ഷസ്ഥാനമോ കിട്ടണമെന്നു കെവി തോമസ്. പദവി നല്‍കാമെന്ന ഉറപ്പിലാണ് വീക്ഷണത്തില്‍ ചാര്‍ജെടുത്തതെന്നും തോമസ് ! ജോയിന്റ് എംഡി ബിഎസ് ഷിജുവും പദവിയൊഴിഞ്ഞതോടെ ജയ്ഹിന്ദ് ചാനലില്‍ കടുത്ത പ്രതിസന്ധി. ശമ്പളം മുടങ്ങിയിട്ട് മാസം മൂന്നായി ! കെപിസിസി പ്രസിഡന്റിന് പാര്‍ട്ടി ചാനലിനോട് താല്‍പ്പര്യമില്ലെന്നു ജീവനക്കാര്‍...

New Update

publive-image

Advertisment

തിരുവനന്തപുരം: ആഗ്രഹിച്ച പദവി കിട്ടാതായതോടെ ജയ്ഹിന്ദ് ചാനലിന്റെ മാനേജിങ് ഡയറക്ടര്‍ പദവി ഏറ്റെടുക്കാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസ്.

നേരത്തെ തരുമെന്നു പറഞ്ഞിരുന്ന വര്‍ക്കിങ് പ്രസിഡന്റു സ്ഥാനമോ, അല്ലെങ്കില്‍ കെ മുരളീധരന്‍ ഒഴിഞ്ഞിരുന്ന പ്രചരണ സമിതി അധ്യക്ഷ സ്ഥാനമോ നല്‍കണമെന്നാണ് കെവി തോമസിന്റെ ആവശ്യം. ഇതു കിട്ടാതെ ജയ്ഹിന്ദിലേക്ക് ഇല്ല എന്ന കടുത്ത നിലപാടാണ് കെവി തോമസ് സ്വീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ നവംബര്‍ 21നാണ് വീക്ഷണം സിഎംഡി( ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍), ജയ്ഹിന്ദ് എംഡി എന്നീ സ്ഥാനങ്ങളിലേക്ക് കെവി തോമസിനെ നിയമിച്ച് കെപിസിസി പ്രസിഡന്റ് പ്രഖ്യാപനം നടത്തിയത്. ഒരാഴ്ചയ്ക്ക് അകം വാഗ്ദാനം ചെയ്ത മറ്റു പദവികള്‍ കൂടി നല്‍കുമെന്നാണ് അന്നു കെ വി തോമസിന് പാര്‍ട്ടി നല്‍കിയ ഉറപ്പ്.

അതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം രണ്ടു ദിവസത്തിനകം വീക്ഷണം സിഎംഡി സ്ഥാനം ഏറ്റെടുത്തു. പീന്നീട് ഒരാഴ്ചയ്കക്കുള്ളില്‍ ജയ്ഹിന്ദിലെ പദവി ഏറ്റെടുക്കാമെന്ന ധാരണയിലായിരുന്നു കെ വി തോമസ്. എന്നാല്‍ ഇതിനിടെ പദവികള്‍ ലഭിക്കാതിരുന്നതോടെ ഈ തീരുമാനത്തില്‍ നിന്നും അദ്ദേഹം പിറകോട്ട് പോകുകയായിരുന്നു.

കെപിസിസി ഓഫീസില്‍ ഓഫീസും കസേരയും ഉള്ള പദവി തന്നെ വേണെമന്നാണ് കെവി തോമസിന്റെ ആവശ്യം. വര്‍ക്കിങ് പ്രസിഡന്റ് പദവിയില്ലെങ്കില്‍ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. പ്രചാരണ സമിതി അധ്യക്ഷന് ഇന്ദിരാഭവനില്‍ ഓഫീസ് ഉണ്ട്.

വീക്ഷണത്തിന്റെ സിഎംഡി സ്ഥാനം ഏറ്റെടുത്തെങ്കിലും ഉദ്ദേശിച്ച പദവികള്‍ കിട്ടാതായതോടെ കെവി തോമസ് ആ പരിസരത്തേക്ക് ചെല്ലില്ല എന്ന നിലപാടും അദ്ദേഹം സ്വീകരിച്ചിട്ടുണ്ട്. അതേസമയം നാഥനില്ലാതായതോടെ ജയ്ഹിന്ദിലെ കാര്യങ്ങള്‍ ആകെ തകിടം മറിഞ്ഞിരിക്കുകയാണ്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ചാനലിലെ പരസ്യവരുമാനം കുത്തനെ കുറഞ്ഞിരുന്നു. ഇതിനിടെ ചാനലിന്റെ ജോയിന്റ് എംഡി സ്ഥാനത്തുനിന്നും ബിഎസ് ഷിജു കഴിഞ്ഞ ഒക്ടോബര്‍ 31ന് രാജി വച്ചിരുന്നു.

പാര്‍ട്ടി പദവികളുടെ ഉത്തരവാദിത്വവും ചാനല്‍ പ്രവര്‍ത്തനവും ഒരുമിച്ചുകൊണ്ടുപോകുന്നത് ഒഴിവാക്കാനും ഒരാള്‍ക്ക് ഒരു പദവി എന്ന തീരുമാനം നടപ്പാക്കുന്നതിനുമായിരുന്നു ഷിജു സ്ഥാനം ഒഴിഞ്ഞത്.

ഇതോടെ ചാനലിന്റെ നേതൃസ്ഥാനത്ത് ആരുമില്ലാത്ത സ്ഥിതിയാണ്. കഴിഞ്ഞ മൂന്നു മാസമായി ചാനലില്‍ ശമ്പളവും മുടങ്ങിയിട്ടുണ്ട്. കെപിസിസി പ്രസിഡന്റിന് ചാനലിനോടും പത്രത്തിനോടും ഒരു താല്‍പ്പര്യവുമില്ല.

അവിടെ എന്തു നടന്നാലും തന്നെ ബാധിക്കില്ല എന്ന നിലപാടിലാണ് അദ്ദേഹം. ഇതോടെ ജയ്ഹിന്ദിലെ പ്രതിസന്ധി കടുക്കുകയാണ്.

kv thomas
Advertisment