Advertisment

അമ്മയുടെ അടുത്ത പ്രസിഡന്റ് മോഹന്‍ലാല്‍ തന്നെയാണെന്ന് ഇന്നസെന്റ് ;ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കുന്ന കാര്യം ഇതുവരെ ആലോചിച്ചിട്ടില്ല

author-image
ഫിലിം ഡസ്ക്
New Update

അമ്മയുടെ അടുത്ത പ്രസിഡന്റ് മോഹന്‍ലാല്‍ തന്നെയാണെന്ന് ഇന്നസെന്റ്. ഈ മാസം 24ന് ചേരുന്ന ജനറല്‍ ബോഡി യോഗത്തില്‍ പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കുമെന്നും ഇന്നസെന്റ് പറഞ്ഞു. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കുന്ന കാര്യം ഇതുവരെ ആലോചിച്ചിട്ടില്ലെന്നും താന്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും ഇന്നസെന്റ് വ്യക്തമാക്കി. പതിനേഴ് വര്‍ഷം അമ്മ സംഘടനയുടെ പ്രസിഡന്റായിരുന്നു ഇന്നസെന്റ്.

Advertisment

publive-image

അടുത്ത തവണയും എംപി സ്ഥാനത്തേക്ക് മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ അനുസരിക്കുമെന്നും മാധ്യമപ്രവര്‍ത്തകരുടെ മറ്റൊരു ചോദ്യത്തിന് മറുപടിയായി ഇന്നസെന്റ് പറഞ്ഞു.

ഒരുപ്രാവശ്യം എംപിയായി കഴിഞ്ഞാല്‍ വെറുതെ നമുക്ക് തോന്നാം അടുത്ത പ്രവശ്യവും ആയാല്‍ കൊള്ളാം. ഞാനവരെ കുറ്റംപറയില്ലാട്ടോ. ഈ ആകുന്ന ആളുകളെ. എംപി സ്ഥാനം ഒരു സുഖമായി കണക്കിലെടുക്കുന്ന ആളുകളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഇതിനോട് താല്‍പര്യം വരാം. തന്റെ നോട്ടം അതല്ലെന്നും ഇന്നസെന്റ് പറഞ്ഞു.

Advertisment