Advertisment

തിയേറ്ററിനുള്ളില്‍ സിനിമ കാണുന്നതിനിടെ കസേരയ്ക്കിടയില്‍ തല കുടുങ്ങിയ യുവാവ് മരിച്ചു

author-image
admin
New Update

ലണ്ടന്‍:  സിനിമാ തിയേറ്ററിനുള്ളില്‍ കസേരയ്ക്കിടയില്‍ തല കുടുങ്ങിയ യുവാവ് മരിച്ചു. പോക്കറ്റില്‍ നിന്ന് താഴെ വീണ മൊബൈല്‍ ഫോണ്‍ എടുക്കാനുള്ള ശ്രമത്തിനിടെയാണ് തല കസേരയ്ക്കിടയില്‍ കുടുങ്ങിയത്. ബര്‍മിങ്ഹാം സിറ്റി എന്റര്‍ടെയ്ന്‍മെന്റ് കോംപ്ലക്‌സിലെ വ്യൂ സിനിമാ തീയേറ്ററില്‍ വെച്ചാണ് സംഭവം.

Advertisment

publive-image

സിനിമ കാണുന്നതിനിടെ യുവാവിന്റെ മൊബൈല്‍ ഫോണ്‍ സീറ്റിനുള്ളിലേക്ക് വീണു. മൊബൈല്‍ ഫോണ്‍ കുനിഞ്ഞിരുന്ന് എടുക്കുന്നതിനിടെ സീറ്റിനോട് ചേര്‍ന്നുള്ള ഇലക്രോണിക് ഫൂട്ട്‌റെസ്റ്റ് തലയിലേക്ക് വീണ് ക്ഷതമേറ്റു. തുടര്‍ന്ന്‍ കൂടെയുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല.

പിന്നീട് ഫൂട്ട്‌റെസ്റ്റ് തകര്‍ത്ത ശേഷ൦ യുവാവിനെ പുറത്തെടുക്കുകയായിരുന്നു. തല കുടുങ്ങിയ വെപ്രാളത്തിനിടെയുണ്ടായ ഹൃദയാഘാതമാണ് മരണത്തിന് കാരണമായതെന്നു പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.

Advertisment