Advertisment

അമേരിക്കയെ ഭീഷണിപ്പെടുത്തുന്നത് തുടര്‍ന്നാല്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരും - ഇറാനോട് ട്രംപ്

New Update

വാഷിങ്ടൻ: അമേരിക്കയെ ഭീഷണിപ്പെടുത്തുന്നത് തുടര്‍ന്നാല്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാനോട് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിയെ അഭിസംബോധന ചെയ്ത് ട്വിറ്ററിലൂടെയാണു ട്രംപിന്റെ മുന്നറിയിപ്പ്.

Advertisment

'മേലിൽ യുഎസിനെ ഭീഷണിപ്പെടുത്താൻ മുതിരരുത്, ചരിത്രത്തിലുടനീളം വളരെ ചുരുക്കമായി അനുഭവിച്ചിട്ടുള്ള കടുത്ത പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരും. ഹിംസയെയും മരണങ്ങളെയും കുറിച്ചുള്ള നിങ്ങളുടെ ഭ്രാന്തമായ വാക്കുകൾ കേട്ടിരിക്കുന്ന രാജ്യമായിരിക്കില്ല ഇനി ഞങ്ങൾ, കരുതിയിരിക്കുക' - ട്രംപ് കുറിച്ചു.

publive-image

ഇറാൻ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ അമേരിക്ക ശ്രമിക്കുന്നതായുള്ള റിപ്പോർട്ടിനെ സംബന്ധിച്ച റൂഹാനിയുടെ പ്രസ്താവനയാണു ട്രംപിനെ ചൊടിപ്പിച്ചത്. ഇറാനോടു ശത്രുതാമനോഭാവം പുലർത്തിയുള്ള അമേരിക്കൻ നയങ്ങൾക്ക് മുന്നറിയിപ്പു നൽകിയ റൂഹാനി, ഇറാനുമായുള്ള യുദ്ധം എല്ലാ യുദ്ധങ്ങളുടെയും മാതാവായിരിക്കുമെന്നു കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു.

സിംഹമടയിൽ കയറിക്കളിക്കരുതെന്ന്​ റൗഹാനി ട്രംപിന്​ ​നേരത്തെ മുന്നറിയിപ്പ്​ നൽകിയിരുന്നു. ഇറാനുമായുള്ള തർക്കമാണ്​ എല്ലായുദ്ധങ്ങൾക്കും ഇടവെക്കുന്നതെന്നും റൗഹാനി പറഞ്ഞിരുന്നു. ഇതിന്​​ മറുപടിയായാണ്​ അമേരിക്കയെ ഭീഷണിപ്പെടുത്തിയാൽ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്ന്​ ട്രംപ്​ മുന്നറിയിപ്പ്​ നൽകിയത്​.

നേരത്തേ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയും ഇറാനിലെ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇറാനിയൻ നേതാക്കളെ ‘മാഫിയ’ എന്നു വിശേഷിപ്പിച്ച പോംപെയോ, ഇറാൻ സർക്കാരിൽ അസന്തുഷ്ടരായ ജനങ്ങൾക്കു പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു.

Advertisment