Advertisment

വാര്‍ത്താ വായനയ്ക്കിടെ അവതാരകര്‍ തമ്മില്‍ വാക്കേറ്റം; വീഡിയോ വൈറലാകുന്നു

author-image
admin
New Update

ഇസ്ലാമാബാദ്: വാര്‍ത്താ ചാനലില്‍ വാര്‍ത്താ വായനയ്ക്കിടെ അവതാരകര്‍ തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വാര്‍ത്താ വായനയ്ക്കിടെയുള്ള ഇടവേളയിലാണ് ഇരുവരും തമ്മില്‍ തര്‍ക്കിക്കുന്നത്.

Advertisment

ഉറുദുവിലാണ് ഇവര്‍ തമ്മിലുള്ള വാക്കേറ്റം. ഇരുവരും പരസ്പരം പഴിചാരുന്നതിന്റെയും പ്രൊഡക്ഷന്‍ ക്രൂവിനോട് പരാതിപ്പെടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഞാന്‍ എങ്ങനെയാണ് ഇവള്‍ക്കൊപ്പം വാര്‍ത്താ ബുള്ളറ്റിന്‍ അവതരിപ്പിക്കുന്നതെന്ന വാര്‍ത്താ അവതാരകന്റെ പരാതിയോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഞാന്‍ നിങ്ങള്‍ സംസാരിച്ച രീതിയെ കുറിച്ചാണ് പറഞ്ഞതെന്നായിരുന്നു ഇതിനോടുള്ള അവതാരകയുടെ മറുപടി. ബഹുമാനത്തോടെ വേണം തന്നോട് സംസാരിക്കാന്‍ എന്നും അവതാരക പറയുന്നുണ്ട്.

അതോടെ ഞാന്‍ എങ്ങനെയാണ് നിങ്ങളെ ബഹുമാനിക്കാതിരുന്നത് എന്നായി വാര്‍ത്താ വായനക്കാരന്‍. വിവരമില്ലാത്തവന്‍ എന്ന് അവതാരകനെ അവതാരിക വിളിക്കുന്നുമുണ്ട്.

ദയവായി ശാന്തരാകൂ എന്ന് പ്രൊഡക്ഷന്‍ അംഗങ്ങള്‍ പറയുന്നുണ്ട്. പാകിസ്താനിലെ ലാഹോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറ്റി 42 എന്ന വാര്‍ത്താ ചാനലിലെ അവതാരകരാണ് ഇരുവരുമെന്നാണ് സൂചന.

https://www.facebook.com/MediaLive92/videos/2007917769448779/

Advertisment