Advertisment

നീലച്ചിത്ര നായികയുമായുള്ള അവിഹിത വേഴ്ച പുറത്തുവന്നതോടെ യുഎസ് പ്രസിഡന്റ് ട്രംപും ഭാര്യ മെലാനിയയും പിണക്കത്തില്‍. മെലാനിയ വൈറ്റ് ഹൗസിലെ കിടപ്പ് മതിയാക്കിയതായും പാപ്പരാസികള്‍. ഒന്നിച്ചുള്ള യാത്രകളും ഒഴിവാക്കി. ക്ലിന്റന് പിന്നാലെ ട്രംപും ലൈംഗിക വിവാദത്തില്‍ !

New Update

വാഷിംഗ്‌ടണ്‍:  പരസ്ത്രീ ബന്ധത്തെച്ചൊല്ലി വീണ്ടും ഒരു അമേരിക്കന്‍ പ്രസിഡന്റിന്‍റെ കൂടി ഉറക്കം നഷ്ടപ്പെടുകയാണെന്നാണ് ഇന്നത്തെ ലോകവാര്‍ത്ത. നീലച്ചിത്ര നായിക സ്റ്റോമി ഡാനിയേല്‍സുമായി ട്രംപിന് വഴിവിട്ട ബന്ധങ്ങളുണ്ടായിരുന്നെന്നും ഈ ബന്ധം പുറത്തുപറയാതിരിക്കാന്‍ തിരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ ട്ര൦പ് ഡാനിയേല്‍സിന് 130000 ഡോളര്‍ നല്‍കിയെന്നുമാണ് പുതിയ വാദം.

Advertisment

വിവാദങ്ങള്‍ കൊടുമ്പിരി കൊള്ളവേ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ് വൈറ്റ് ഹൌസിലെ കിടപ്പറ ഉപേക്ഷിച്ച് വാഷിംഗ്‌ടണ്‍ ഡി സിയിലെ പുതിയ ഹോട്ടലിലേക്ക് കിടപ്പ് മാറ്റിയെന്നും ട്രംപിനൊപ്പമുള്ള വിദേശ യാത്രകള്‍ ഉപേക്ഷിച്ചെന്നുമൊക്കെയാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

publive-image

ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാന്‍ ഓവോസിലേക്ക് പോയ ട്രംപിനൊപ്പം യാത്ര ചെയ്യാന്‍ മെലാനിയ തയാറായില്ല. പകരം അവര്‍ തനിയെയാണ് വെസ്റ്റ്‌ പാം ബീച്ചിലേക്ക് പോയത്. അധികാരമേറ്റശേഷം ട്രംപ് നടത്തിയ ഒട്ടുമില്ല വിദേശ സന്ദര്‍ശനങ്ങളിലും ഒപ്പമുണ്ടായിരുന്ന മെലാനിയ ദാവോസിലേക്കുള്ള യാത്ര ഒറ്റയ്ക്കാക്കിയത് ചര്‍ച്ചയായി മാറിയിരുന്നു.

അതിനേക്കാള്‍ പ്രധാനമായി ഇരുവരും തമ്മിലുള്ള അകല്‍ച്ച പുറത്താക്കിയത് മറ്റൊരു സംഭവമായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ഇരുവരുടെയും വിവാഹ വാര്‍ഷികമായിരുന്നു. എന്നാല്‍ ഇതുവരെയുള്ള പതിവിന് വിപരീതമായി ഇരുവരും വിവാഹ വാര്‍ഷികം ആഘോഷിച്ചില്ല.

publive-image

2006 ല്‍ താനും ട്രംപുമായി നെവാദയിലെ കാസിനോയില്‍ വച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നു നീലച്ചിത്ര നായിക ഡാനിയേല്‍സ് വെളിപ്പെടുത്തിയത് 2011 ലെ അഭിമുഖത്തിലാണ്.  ഈ അഭിമുഖം അടുത്തിടെയാണ് ഒരു സെലിബ്രിറ്റി മാസികയില്‍ പ്രസിദ്ധീകരിച്ചു വരുന്നത്. ഇതോടെ മെലാനിയ ട്രംപുമായി തെറ്റിയത്രേ.

ട്രംപിന്റെ ജീവിതത്തില്‍  ഏറെ സ്വാധീനം ചെലുത്തുന്നത് മെലാനിയ ആയിരുന്നു. മെലാനിയ പറഞ്ഞാല്‍ ഭര്‍ത്താവ് എന്തും അനുസരിക്കുമെന്നതായിരുന്നു സ്ഥിതി. എന്നാല്‍ ഈ അഭിമുഖത്തിന് ശേഷം ഇരുവരുടെയും ദാമ്പത്യ ബന്ധത്തില്‍ വിള്ളല്‍ ഉണ്ടായതായാണ് അഭ്യൂഹങ്ങള്‍.

donald trump
Advertisment