Advertisment

കാറിനു മുകളില്‍ കയറിനിന്നു നൃത്തം ചെയ്യുന്നതിനിടെ പാഞ്ഞുവരുന്ന ട്രക്കിന് മുന്നിലേക്ക് എടുത്തുചാടി യുവാവ് - ഞെട്ടിപ്പിക്കുന്ന വീഡിയോ

author-image
admin
New Update

റോഡിലൂടെ വളരെ വേഗത്തില്‍ വരികയായിരുന്ന ഒരു ട്രക്കിന് മുന്നിലേക്ക് എടുത്തു ചാടുന്ന യുവാവിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സൗദിയിലെ മദീനയിലാണ് സംഭവമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisment

റോഡരികില്‍ നിര്‍ത്തിയിട്ട കാറിനു മുകളില്‍ കയറിനിന്നു നൃത്തം ചെയ്യുകയായിരുന്നു യുവാവ്. ഇതിനിടയിലായിരുന്നു വളരെ വേഗത്തില്‍ ഒരു ട്രക്ക് ചീറി പാഞ്ഞു വരുന്നത് യുവാവിന്റെ ശ്രദ്ധയില്‍ പെട്ടത്. പെട്ടന്നു തന്നെ അയാള്‍ ട്രക്കിന്റ മുമ്പിലേയ്ക്ക് എടുത്തു ചാടി.

യുവാവ് ചാടുന്നത് അല്‍പ്പം ദൂരെ നിന്നു കണ്ട ട്രക്ക് ഡ്രൈവര്‍ വണ്ടി വെട്ടിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഡ്രൈവര്‍ ഹോണ്‍ മുഴക്കി ഇയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു എങ്കിലും രണ്ടു കൈകളും മുകളിലേയ്ക്ക് ഉയര്‍ത്തി ഇയാള്‍ ട്രക്കിന്റെ മുന്നില്‍ തന്നെ നില്‍ക്കുകയായിരുന്നു. ട്രാഫിക് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ട്രക്കിനു മുമ്പില്‍ ചാടുന്നത്തിനു മുമ്പ് സുഹൃത്തിനോട് ഇയാള്‍ ഈ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ പറഞ്ഞിരുന്നു. സംഭവത്തിനു ശേഷം അയാള്‍ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയായിരുന്നു.

Advertisment