Advertisment

പായ്ക്കറ്റിലുള്ള നിർദേശങ്ങൾ വായിക്കാതെ ഫെയ്സ് മാസ്കിട്ട് എട്ടിന്റെ പണി വാങ്ങി യുവതി. വീഡിയോ വൈറല്‍

author-image
മൂവി ഡസ്ക്
New Update

പായ്ക്കറ്റിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങൾ വായിക്കാതെ ഫെയ്സ് മാസ്ക് അപ്ലൈ ചെയ്ത് എട്ടിന്റെ പണി വാങ്ങിയിരിക്കുകയാണ് യുവതി. ഫിലിപ്പീൻസ് സ്വദേശിയായ ജെനെല്ല എന്ന ഇരുപത്തിരണ്ടുകാരിക്കാണ് അബദ്ധം പറ്റിയത്.

Advertisment

മുഖത്തെ ബ്ലാക്ഹെഡ്സ് ഇല്ലാതാക്കാൻ ചാർകോൾ ഫെയ്സ് മാസ്ക് ഇട്ടതായിരുന്നു ജെനെല്ല. എന്നാൽ ഫെയ്സ് മാസ്ക് ഇടാനുള്ള ആവേശത്തിൽ നിർദേശങ്ങൾ വായിച്ചതുമില്ല. പുരികത്തിൽ അപ്ലൈ ചെയ്യരുതാത്ത ഫെയ്സ് മാസ്ക് പുരികമുൾപ്പെടെയുള്ള ഭാഗങ്ങളിൽ തേക്കുകയും ചെയ്തു.

തുടർന്ന് പതിനഞ്ചു മിനിറ്റിനുശേഷം ഫെയ്സ് മാസ്ക് നീക്കം ചെയ്യാൻ തുടങ്ങിയപ്പോഴാണ് തനിക്കു പറ്റിയ അബദ്ധം ജെനെല്ലയ്ക്കു മനസ്സിലായത്. പക്ഷേ അപ്പോഴേക്കും കാര്യം കൈവിട്ടുപോയിരുന്നു. ഫെയ്സ് മാസ്ക്കിനൊപ്പം ജെനെല്ലയുടെ മനോഹരമായ പുരികക്കൊടികളും ഇല്ലാതായി. വേദനയോടെ ഫെയ്സ് മാസ്ക് നീക്കം ചെയ്യുന്നതിന്റെ വിഡിയോ ജെനെല്ലയുടെ സഹോദരനാണ് പകർത്തിയത്.

ഇപ്പോള്‍ പുരികത്തിന്റെ മുക്കാൽഭാഗവും പോയതിനാൽ മുഴുവനായും ഷേവ് ചെയ്തിരിക്കുകയാണ് ജെനെല്ല. ഇനി അത് വളര്‍ന്നു വരാനുള്ള കാത്തിരിപ്പിലാണ്.

ജെനെല്ലയുടെ സുഹൃത്താണ് ഈ ഫെയ്സ് മാസ്ക് നല്‍കിയത്. മുഖത്തെ പാടുകൾ എങ്ങനെയും പോയാൽ മതിയെന്ന ചിന്തയിൽ അവളോട് ഉപയോഗിക്കേണ്ട വിധം ചോദിക്കുകയോ പാക്കറ്റിലെ നിർദേശങ്ങൾ വായിക്കുകയോ ചെയ്തില്ല. അതാണ്‌ ഇങ്ങനൊരു അബദ്ധത്തിന് വഴിവച്ചത്.

Advertisment