Advertisment

യോഗ സാഹോദര്യവും സൗഹാര്‍ദവും വളര്‍ത്തുമെന്ന് പ്രധാനമന്ത്രി; യോഗയിലൂടെ ഇന്ത്യയുടെ കാല്‍പ്പാടുകള്‍ ലോകം പിന്തുടരുന്നു

New Update

ന്യൂഡല്‍ഹി: രാജ്യത്തെ ഒന്നിപ്പിക്കുന്ന ഏറ്റവും പ്രധാന ശക്തിയാണ് യോഗയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗ സാഹോദര്യവും സൗഹാര്‍ദവും വളര്‍ത്തും. യോഗയിലൂടെ ഇന്ത്യയുടെ കാല്‍പ്പാടുകള്‍ ലോകം പിന്തുടരുകയാണെന്നും മോദി പറഞ്ഞു. യോഗയിലൂടെ ആരോഗ്യപൂര്‍ണമായ സമൂഹം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര യോഗാ ദിനം ഡെറാഡൂണില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

Advertisment

publive-image

ഉത്തരാഖണ്ഡിലെ ഡെറാഡൂണിലുള്ള വന ഗവേഷണ കേന്ദ്രത്തിലാണു പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗാദിനം ആചരിച്ചത്. പ്രധാനമന്ത്രിയ്‌ക്കൊപ്പം 55,000 പേര്‍ യോഗ ചെയ്തു. രാജ്യത്തെ 5,000 കേന്ദ്രങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയ്‌ക്കൊപ്പം 150 രാജ്യങ്ങളിലും യോഗാദിനാചരണം ഉണ്ടാകും. 450 ഹെക്ടറില്‍ വ്യാപിച്ചു കിടക്കുന്ന ഡെറാഡൂണ്‍ വന ഗവേഷണ കേന്ദ്രം കൊടുംവനത്തിലാണു സ്ഥിതി ചെയ്യുന്നത്.

വന്യമൃഗങ്ങളുടെ ശല്യമുള്ള ഇവിടെ പ്രധാനമന്ത്രിയുടെ ചടങ്ങിനു എത്തുന്നവര്‍ക്കു പ്രത്യേക ഗതാഗത സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ഉത്പല്‍ കുമാര്‍ അറിയിച്ചു.ഐക്യരാഷ്ട്ര സംഘടന 2014ലാണ് ജൂണ്‍ 21 രാജ്യാന്തര യോഗാദിനമായി പ്രഖ്യാപിച്ചത്.

Advertisment