Advertisment

അടിച്ച്‌ പറത്തിയും എറിഞ്ഞിട്ടും കരുത്തരായ ഡല്‍ഹി ക്യപിറ്റല്‍സിനെ 88 റണ്‍സിന്‌ തകര്‍ത്ത്‌ ഹൈദരാബാദ്

New Update

ദുബായ്:‌ കരുത്തരായ ഡല്‍ഹി ക്യപിറ്റല്‍സിനെ 88 റണ്‍സിന്‌ തകര്‍ത്ത്‌ ഹൈദരാബാദ്‌. സാഹയുടെ മിന്നും ബലത്തില്‍ ബലത്തില്‍ 200ന്‌ മുകളില്‍ സ്‌കോര്‍ ഉയര്‍ത്തിയ ഹൈദരാബാദ്‌ 19ാം ഓവറില്‍ 131 റണ്‍സില്‍ നില്‍ക്കെ ഡല്‍ഹിയെ ഓള്‍ഔട്ടാക്കി.

Advertisment

publive-image

മൂന്ന്‌ വിക്കറ്റ്‌ വീഴ്‌ത്തിയ റാഷിദ്‌ ഖാനും രണ്ട്‌ വീതം വിക്കറ്റ്‌ വീഴ്‌ത്തിയ എസ്‌ ശര്‍മയുമാണ്‌ ഡല്‍ഹിയെ തകര്‍ക്കാന്‍ മുന്‍ ല്‍ നിന്നത്‌. 35 പന്തില്‍ നിന്ന്‌ 36 റണ്‍സ്‌ നേടിയ റിഷഭ്‌ പന്താണ്‌ ഡല്‍ഹി നിരയിലെ ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയത്‌. സീസണില്‍ തുടരെ രണ്ട്‌ സെഞ്ചുറി നേടിയ ശിഖര്‍ ധവാന്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ സന്ദീപിന്‌ വിക്കറ്റ്‌ സമ്മാനിച്ച്‌ മടങ്ങി.

ജയത്തോടെ ഹൈദരാബാദ്‌ പോയിന്റ്‌ ടേബിളില്‍ ആറാം സ്ഥാനത്തേക്ക്‌ എത്തി. 12 കളിയില്‍ നിന്ന്‌ അഞ്ച്‌ ജയവും ഏഴ്‌ തോല്‍വിയുമാണ്‌  ഹൈദരാബാദിന്‌ ഉള്ളത്‌. 12 കളിയില്‍ നിന്ന്‌ ഏഴ്‌ ജയവും 5 തോല്‍വിയുമോടെ ഡല്‍ഹി മൂന്നാം സ്ഥാനത്തേക്ക്‌ എത്തി.

ipl 2020
Advertisment